ലോഹിതദാസ്; മലയാള സിനിമാ ഭാവുകത്വത്തെ പുനര്‍നിര്‍മ്മിച്ച പ്രതിഭാശാലി

First Published Jun 28, 2019, 5:39 PM IST

മലയാള സിനിമാ വ്യവസായത്തിന്‍റെ വളര്‍ച്ചയില്‍ പുതിയ ഭാവുകത്വങ്ങളെ പരീക്ഷിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ലോഹിതദാസ്. ലോഹിതദാസിന്‍റെ മരണശേഷം പത്ത് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു ഇന്‍റര്‍വ്യൂവില്‍ ' ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോകുന്നത് ലോഹിതദാസിന്‍റെ മരണശേഷമാണ്' എന്നദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണ ശേഷം ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാള സിനിമയില്‍ ലോഹിതദാസിന് അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. 

20 വര്‍ഷമാണ് ലോഹിതദാസ് സിനിമാ വ്യവസായത്തിന്‍റെ ഭാഗമായിരുന്നത്. ഒരിടയ്ക്ക് തീയ്യറ്ററുകളില്‍ ആള് കേറണമെങ്കില്‍ ലോഹിയുടെ തിരക്കഥവേണമെന്ന് സംവിധായകര്‍ തന്നെ അടക്കം പറയാന്‍ തുടങ്ങിയ കാലം  മലയാള സിനിമയിലുണ്ടായിരുന്നു. തിരക്കഥാകൃത്തെന്ന  നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ച 12 വര്‍ഷമാണ് മലയാള സിനിമയ്ക്ക് പുതിയ ജീവിത പരിസരം സമ്മാനിച്ചത്. എംടിയും പത്മരാജനും ജോണ്‍പോളും ടി ദാമോദരനും അരങ്ങ്‍ വാണപ്പോഴാണ് ലോഹിതദാസ് തന്‍റെതായ സാമ്രാജ്യം മലയാള സിനിമയില്‍ പണിതതെന്നതും ശ്രദ്ധേയമാണ്. 

തനിയാവര്‍ത്തനം: 1987 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനമാണ് ലോഹിതദാസിന്‍റെ ആദ്യ തിരക്കഥ. " എല്ലാവരും പറയ്യ്യാ മാഷേ... മാഷ്ക്ക് ഭ്രാന്താന്ന്" എന്ന് ക്ലാസ് റൂമില്‍ വച്ച് ഒരു പെണ്‍കുട്ടി ബാലന്‍മാഷിനോട് ചോദിക്കുന്നിടത്ത് ലോഹിതദാസ് മലയാളിയുടെ ഫ്യൂഡല്‍ ബോധാബോധങ്ങളുടെ ഭ്രാന്തിലേക്കാണ് വിരല്‍ ചൂണ്ടിയത്.
undefined
കിരീടം: 1988 ല്‍ സിബിമലയില്‍ സംവിധാനം ചെയ്ത കിരീടം പുറത്തിറങ്ങി. മലയാള സിനിമാ ബോധം അഭ്രപാളിയില്‍ പുതിയ വില്ലനെ കണ്ടെത്തിയത് കിരീടത്തിലൂടെയായിരുന്നു. സാഹചര്യങ്ങള്‍ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് സേതുമാധവന്‍റെ ജീവിതത്തിലൂടെ ലോഹിതദാസ് വരച്ചുകാട്ടുന്നു.
undefined
ദശരഥം: 1989 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം പുറത്തിറങ്ങുന്നു. മറ്റൊരാളുടെ കുട്ടിയെ ഗര്‍ഭം ധരിക്കേണ്ടി വരുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള കഥ പറയുന്നു. അമ്മയ്ക്ക് കുട്ടിയോടുള്ള ആത്മബന്ധത്തെ ചിത്രീകരിക്കുന്നു.
undefined
ഭരതം: 1991 ല്‍ സിബി മലയിലാണ് ലോഹിതദാസിന്‍റെ ഭരതവും സംവിധാനം ചെയ്തത്. സംഗീതജ്ഞരായ സഹോദരങ്ങളുടെ ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. സംഗീതത്തിന് ഏറെ പ്രധാന്യം നല്‍കുന്ന സിനിമ കൂടിയാണിത്.
undefined
അമരം: 1991 ഭരതന്‍റെ സംവിധാനത്തിലാണ് അമരം എന്ന ലോഹിതദാസിന്‍റെ തിരക്കഥ സിനിമയാകുന്നത്. അന്നന്നത്തെ അന്നത്തിനായി കടലില്‍ പോകുന്ന അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് അമരം.
undefined
കമലദളം: 1992 ല്‍ സിബി മലയിലിന്‍റെ സംവിധാനത്തിലിറങ്ങിയ ചിത്രമാണ് കമലദളം. കലാമണ്ഡലത്തില്‍ അധ്യാപകനായ നന്ദഗോപാല്‍, തെറ്റിദ്ധാരണയുടെ പേരില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. നന്ദഗോപാലും വിദ്യാര്‍ത്ഥിനിയായ സുമംഗലയും തമ്മിലുള്ള ആത്മബന്ധമാണ് കമലദളത്തില്‍.
undefined
വാത്സല്യം: 1993 ല്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രമാണ് വാത്സല്യം. ഫ്യൂഡല്‍ നായര്‍ തറവാട്ടിലെ കാരണവരായ ചേട്ടനും മറ്റ് അംഗങ്ങളും തമ്മിലുള്ള ബന്ധവും അകല്‍ച്ചയുമാണ് ചിത്രം.
undefined
ഭൂതക്കണ്ണാടി: 1997 ല്‍ ലോഹിതദാസ് തന്നെ സംവിധാനം ചെയ്ത ചിത്രമാണ് ഭൂതക്കണ്ണാടി. ക്ലോക്ക് നന്നാക്കുന്ന വിദ്യാധരന്‍റെ ബോധാബോധങ്ങളിലൂടെയാണ് ഭൂതക്കണ്ണാടിയുടെ സഞ്ചാരം. മറ്റുള്ളവര്‍ക്ക് കാണാന്‍ പറ്റാത്ത പലതും വിദ്യാധരന് കാണാന്‍ കഴിയുന്നു. തനിയാവര്‍ത്തനത്തിന് ശേഷം മമ്മൂട്ടിയും ലോഹിതദാസും ഭ്രാന്ത് അടിസ്ഥാനമാക്കി ചെയ്ത സിനിമകൂടിയാണ് ഭൂതകണ്ണാടി.
undefined
മൃഗയ: 1989 ല്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് മൃഗയ. മൃഗ സമാനമായി ജീവിതം നയിക്കുന്ന വാറുണ്ണിയുടെ സ്നേഹത്തിന്‍റെ കഥ പറയുന്ന സിനിമ, മലയാളിക്ക് മറ്റൊരു ദൃശ്യാനുഭവം സമ്മാനിക്കുന്നു.
undefined
ധനം: 1991 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ധനം രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്നു. കുട്ടിക്കാലത്തെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ അബൂബക്കറുടെയും ശിവശങ്കരന്‍ നായരുടെയും ജീവിതത്തിലേക്ക് കണക്കില്‍പ്പെടാത്ത പണം എത്തിച്ചേരുന്നു. തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് സിനിമ.
undefined
click me!