'എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്‍റെ 50,000 രൂപ'; വൈറല്‍ സന്ദേശത്തെ കുറിച്ച് അറിയേണ്ടത്

First Published May 3, 2020, 10:18 AM IST

ദില്ലി: 'റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 50,000 രൂപയുടെ സഹായം' എന്നൊരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ ശിക്ഷിത് ബേറോസ്ഗാര്‍ യോജന പദ്ധതിയിലൂടെയാണ് അമ്പതിനായിരം രൂപയുടെ ദുരിതാശ്വാസം നല്‍കുന്നത് എന്നാണ് സന്ദേശം. ഈ സഹായം എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. 

വൈറല്‍ സന്ദേശത്തില്‍ പറയുന്നത്'മുതിര്‍ന്ന പൗരന്‍മാര്‍, കര്‍ഷകര്‍, ദിവസവേതനക്കാര്‍, തൊഴില്‍രഹിതര്‍ തുടങ്ങിയവര്‍ക്കുംഎല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമാണ് 50,000 രൂപയുടെ സഹായം.'
undefined
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40,000 കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ ഗുണം ലഭിക്കൂ എന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്.
undefined
50,000 രൂപയുടെ സഹായം;സത്യമിത്എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടിട്ടില്ല എന്നതാണ് വസ്തുത. ഇക്കാര്യം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കിയിട്ടുണ്ട്.
undefined
വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും പണം തട്ടുകയും ചെയ്യുന്ന തട്ടിപ്പ് വെബ്‍സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ്പിഐബി നല്‍കുന്നു.
undefined
വ്യാജ സന്ദേശത്തില്‍ വീഴരുത് എന്നാവശ്യപ്പെട്ട് പിഐബി കേരളയും രംഗത്തെത്തി. പിഐബി കേരളയുടെ മലയാളത്തിലുള്ള ട്വീറ്റ് ഇങ്ങനെ...
undefined
'റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 50,000 രൂപ ദുരിതാശ്വാസം ലഭിക്കുന്ന രാഷ്ട്രീയ ശിക്ഷിത് ബേറോസ്ഗാര്‍ യോജനയെ കുറിച്ച് നിങ്ങള്‍ കേട്ടോ ?. എങ്കില്‍ കേട്ടതെല്ലാം കല്ലുവച്ച നുണയാണ്. കേന്ദ്ര ഗവണ്‍മെന്റിന് അങ്ങനെ ഒരു പദ്ധതിയേ ഇല്ല'- പിഐബി കേരള ട്വീറ്റ് ചെയ്തു.
undefined
click me!