അരിമണികള്‍ കൊത്തിപ്പറിച്ച് ചാക്കുകള്‍ക്ക് മീതെ നൂറോളം തത്തകള്‍; മനംനിറയ്‌ക്കുന്ന കാഴ്‌ച ലോക്ക് ഡൗണിലേതോ?

First Published May 11, 2020, 6:05 PM IST

വിശാഖപട്ടണം: കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രക‍ൃതിക്കുണ്ടായ മാറ്റങ്ങള്‍ എന്ന പേരില്‍ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. ലോക്ക് ഡൗണില്‍ തെളിഞ്ഞൊഴുകുന്ന ഗംഗാ നദിയും തെളിഞ്ഞ ഹിമാലയവും ഒക്കെ വലിയ ചര്‍ച്ചയായിരുന്നു. ലോക്ക് ഡൗണ്‍മൂലം വായുമലിനീകരണം കുറഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇവയില്‍ ഏതൊക്കെയാണ് യഥാര്‍ഥം എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കേ ഒരു ചിത്രം കൂടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അടുക്കിയിട്ടിരിക്കുന്ന ചാക്കുകള്‍ക്ക് മീതെയിരുന്ന് അരിമണികള്‍ കൊത്തിത്തിന്നുകയാണ് വലിയൊരു കൂട്ടം തത്തകള്‍.
undefined
'ലോക്ക് ഡൗണ്‍ ആയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു കാഴ്‌ച കാണാനാവില്ലായിരുന്നു' എന്നാണ് ഒരാള്‍ ഈ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചത്. ഇങ്ങനെ നിരവധി പോസ്റ്റുകളും ട്വീറ്റുകളുമാണ് പ്രചരിക്കുന്നത്.
undefined
എന്നാല്‍, പ്രചരിക്കുന്ന ചിത്രത്തിന് കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധമൊന്നുമില്ല എന്നതാണ് വാസ്തവം. ഈ ചിത്രം 2014 മുതലുള്ളതാണ് എന്ന്റിവേഴ്‌സ് ഇമേജ്സെര്‍ച്ചില്‍വ്യക്തമായി.
undefined
'നേച്ചര്‍ ഫോര്‍ എവര്‍'എന്ന ബ്ലോഗില്‍ 2014 മാര്‍ച്ച് 15നാണ് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത്. വിവേക് റാത്തോഡ് ആണ് ഈ ബ്ലോഗ് രചിച്ചത്. തത്തകളുടെ നിരവധി ചിത്രങ്ങള്‍ ഈ ബ്ലോഗിലുണ്ട്.
undefined
ആന്ധ്രാപ്രദേശിലെ ഒരു യാത്രക്കിടെയാണ്ഈ ചിത്രം പകര്‍ത്തിയത്. നൂറോളം വരുന്ന തത്തകള്‍ അരിച്ചാക്കുകളില്‍ നിന്ന് ധാന്യം ഭക്ഷിക്കുന്നു എന്നാണ് വിവേക് കുറിച്ചിരിക്കുന്നത്.
undefined
2016ല്‍ ഈ ചിത്രം ഫേസ്‌ബുക്കില്‍ വിവേക് റാത്തോഡ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവിലെ കൊവിഡ് ലോക്ക് ഡൗണുമായി ചിത്രത്തിന് ബന്ധമൊന്നുമില്ല എന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
undefined
click me!