ഈ എട്ട് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാൽ കുടവയർ കുറയ്ക്കാം!

First Published Feb 26, 2021, 1:00 PM IST

വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആണ് പലരുടെയും പ്രധാന പ്രശ്നം. ശരീരവണ്ണം മൊത്തത്തില്‍ കുറയ്ക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് വയറ് മാത്രമായി കുറയ്ക്കുന്നത്. പലപ്പോഴും ജീവിതശൈലിയുടെ ഭാഗമായാണ് വയറ് മാത്രമായി കൂടുന്നത്. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി, പ്രോട്ടീനും നാരുകള്‍ കൂടുതലുമടങ്ങിയ ഭക്ഷണങ്ങളും, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...വൈറ്റ് ബ്രെഡ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൈറ്റ് ബ്രെഡ് കഴിക്കുന്നത് വയറിന് ചുറ്റും ഫാറ്റ് അടിഞ്ഞുകൂടാൻ കാരണമാകും. അതിനാല്‍ കുടവയറ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും വൈറ്റ് ബ്രെഡ് ഒഴിവാക്കണം.
undefined
രണ്ട്...ഡയറ്റ് സോഡയും വയറിൽ കൊഴുപ്പടിയുന്നതും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. വലിയ അളവിൽ ഡയറ്റ് സോഡ കഴിക്കുന്നവരിൽ മറ്റുള്ളവരെയപേക്ഷിച്ച് കുടവയര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഡയറ്റ് സോഡയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
undefined
മൂന്ന്...ഫ്രൂട്ട് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എല്ലാത്തരം ഫ്രൂട്ട് ജ്യൂസിലും ഷുഗർ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് അടങ്ങിയിരിക്കുന്ന ഇവ അധികമായി കുടിക്കുന്നത് വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിയാന്‍ കാരണമാകും.
undefined
നാല്...ഡാർക്ക് ചോക്ലേറ്റുകൾ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ മിൽക്ക് ചോക്ലേറ്റുകളിൽ ഷുഗറും കലോറിയും വളരെ കൂടുതലാണ്. അതിനാല്‍ ഇവയും ഒഴിവാക്കുന്നതാണ് നല്ലത്.
undefined
അഞ്ച്... പൊട്ടറ്റോ ചിപ്സ് വയറില്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകുമെന്നാണ് ഹാർവാഡ് ഗവേഷകർ പറയുന്നത്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
undefined
ആറ്...പിസ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പിസയിൽ സാച്ചുറേറ്റഡ് ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ കൊഴുപ്പ് അടിയുന്നത് വയറിലാണ്. അതിനാല്‍ പിസയും ഒഴിവാക്കുക.
undefined
ഏഴ്...ഫ്രെഞ്ച് ഫ്രൈസ് സ്ഥിരമായി കഴിക്കുന്നതും ശരീരഭാരം കൂടാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
undefined
എട്ട്...ഐസ്ക്രീം സ്ഥിരമായി കഴിക്കുന്നതും വയറിൽ കൊഴുപ്പടിയാൻ കാരണമാകും. അതിനാല്‍ അതും ഒഴിവാക്കുക.
undefined
click me!