ഇവ കഴിക്കൂ...ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം

First Published Feb 17, 2021, 8:24 AM IST

തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തില്‍ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെ കുറവുമൂലമാണ് ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം എന്നിവയൊക്കെ ഉണ്ടാകുന്നത്. പോഷക​ഗുണമുള്ള ചില ഭക്ഷണങ്ങൾ കഴിച്ച് ഓര്‍മശക്തി കൂട്ടാവുന്നതാണ്...ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം....

ബദാം: ധാരാളം ആന്റിഓക്‌സിഡന്റ്‌സും വൈറ്റമിന്‍ ബി-6, ഇ, ഒമേഗ-3, ഫാറ്റി ആസിഡ് എന്നിവയൊക്കെ അടങ്ങിയതാണ് ബദാം. ഇത് നിങ്ങളുടെ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കും.
undefined
സിട്രസ് പഴങ്ങൾ: ഓറഞ്ച്, മുന്തിരി തുടങ്ങിയവ വിറ്റാമിൻ സി സമ്പുഷ്ടമാണ്. മസ്തിഷ്കത്തിന്റെ ചുറുചുറുക്ക് നിലനിർത്താൻ ഏറെ പ്രധാനപ്പെട്ടതാണ് ഇവ. സ്ട്രെസ്സ്, ഉത്‌കണ്ഠ, വിഷാദം, പ്രായാധിക്യം മൂലം മസ്തിഷ്കത്തിനുണ്ടാകുന്ന തകരാറുകളായ ഡിമെൻഷ്യ, അൽഷിമേഴ്സ് എന്നിവ തടയാനും വിറ്റാമിൻ സി സഹായിക്കും.
undefined
മത്സ്യങ്ങൾ: മത്തി, ട്യൂണ തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ കോശസ്തരത്തെ നിർമ്മിക്കാൻ സഹായിക്കുകയും ഓർമശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.
undefined
പിസ്ത: ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാൻ മറ്റൊരു മാര്‍ഗമാണ് പിസ്ത. ഇതിലടങ്ങിയിരിക്കുന്ന തയാമിന്‍ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്നു.
undefined
നെല്ലിക്ക: കൂടിയ തോതില്‍ വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റ്‌സും അടങ്ങിയ നെല്ലിക്ക തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഇത് തലച്ചോറിനുണ്ടാകുന്ന കേടുപാടുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
undefined
click me!