ഡയറ്റില്‍ ബദാം പാല്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Published : Aug 28, 2025, 05:58 PM IST

വിറ്റാമിനുകള്‍, ഫൈബർ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണകരമാണ് ബാദം പാല്‍ തയ്യാറാക്കി കഴിക്കുന്നത്. 

PREV
18
ദഹനം

ഫൈബര്‍ അടങ്ങിയ ബദാം പാൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. 

28
എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം ബദാം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

38
തലച്ചോറിന്‍റെ ആരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ബദാം പാല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

48
കൊളസ്ട്രോള്‍ കുറയ്ക്കാന്‍

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം പാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

58
പ്രമേഹം

ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ ബദാം മില്‍ക്ക് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

68
പ്രതിരോധശേഷി

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം പാല്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

78
വണ്ണം കുറയ്ക്കാന്‍

ഒരു കപ്പ് ബദാം പാലിൽ 39 കലോറി മാത്രമേ ഉള്ളൂ. ഇത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

88
ചര്‍മ്മം

ദിവസവും ബദാം പാല്‍ കുടിക്കുന്നത് ചർമ്മത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കും.

Read more Photos on
click me!

Recommended Stories