ഇളനീര്‍ കുടിക്കുന്നത് പതിവാണോ? നിങ്ങളറിയേണ്ടത്

Published : Sep 06, 2025, 08:17 PM IST

മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന്​ ലഭിക്കുന്ന ഇളനീർ ആരോഗ്യത്തിന് നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിൻ സി, കാത്സ്യം, നാരുകള്‍ എന്നിവയാൽ സമ്പന്നമാണ്​ ഇവ. 

PREV
17
ഇളനീര്‍ കുടിക്കുന്നത് പതിവാണോ? നിങ്ങളറിയേണ്ടത്

പതിവായി ഇളനീര്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

27
നിര്‍ജലീകരണം

നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍.

37
അമിതവണ്ണം കുറയ്ക്കാന്‍

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇളനീർ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.

47
ദഹനം

ദഹനസഹായിയായും ഇവ​ പ്രവർത്തിക്കുന്നു. കിടക്കുന്നതിന്​ മുമ്പ്​ ഇളനീർ കുടിക്കുന്നത്​ വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാന്‍ സഹായിക്കും.

57
ഊര്‍ജം

ഇളനീര്‍ കുടിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് വര്‍ക്കൗട്ടിന് ശേഷം കുടിക്കാവുന്ന ഏറ്റവും നല്ല പാനീയമാണ് ഇളനീര്‍.

67
പ്രതിരോധശേഷി

പ്രതിരോധശേഷി വർധിപ്പിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇളനീര്‍ സഹായിക്കും.

77
ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇളനീര്‍ കുടിക്കുന്നത് നല്ലതാണ്.

Read more Photos on
click me!

Recommended Stories