ചിക്കനും മുട്ടയും ഒഴിവാക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

First Published Jan 16, 2021, 11:37 PM IST

പക്ഷിപ്പനിയെ കുറിച്ചുള്ള ആശങ്കകളാണെങ്ങും. ചിക്കനും മുട്ടയും കഴിക്കുമ്പോള്‍ അവ നല്ലത് പോലെ വേവിച്ച് കഴിക്കുകയാണെങ്കില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ചിലരെങ്കിലും ഇപ്പോള്‍ ചിക്കനും മുട്ടയും താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഡയറ്റില്‍ പ്രോട്ടീന്‍ ലഭ്യമാകുന്നതിന്റെ അളവ് പെട്ടെന്ന് കുറഞ്ഞുപോകുന്നത് കൊണ്ടുള്ള പ്രയാസങ്ങള്‍ നേരിട്ടേക്കാം. അതിനാല്‍ ചിക്കനും മുട്ടയ്ക്കും പകരം വയ്ക്കാവുന്ന മറ്റ് അഞ്ച് ഭക്ഷണങ്ങളെ കുറിച്ച് ഒന്ന് മനസിലാക്കാം.
 

സോയാബീന്‍ ആണ് ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീനുള്‍പ്പെടുന്നുണ്ടെന്നാണ് കണക്ക്. അതിനാല്‍ തന്നെ പ്രോട്ടീനിന് വേണ്ടി മുഖ്യമായി ആശ്രയിക്കാവുന്നൊരു ഭക്ഷണമാണ് സോയാബീന്‍ എന്ന് ധൈര്യപൂര്‍വം പറയാം.
undefined
വെജിറ്റേറിയനായ ആളുകള്‍ ഇറച്ചിക്ക് പകരം വയ്ക്കുന്നൊരു ഭക്ഷണമാണ് പനീര്‍. ഇതും പ്രോട്ടീനിന്റെ സമ്പന്നമായ ഉറവിടമാണ്.
undefined
വെള്ളക്കടലയും പരിപ്പുമാണ് ഈ പട്ടികയില്‍ വരുന്ന മറ്റൊരു പ്രധാന ഇനം. പ്രതിദിനം നമുക്കാവശ്യമായി വരുന്ന പ്രോട്ടീന്‍ നേടാന്‍ ഇവ തന്നെ ധാരാളം.
undefined
ക്വിനോവ എന്നാല്‍ പ്രത്യേകയിനത്തില്‍ പെടുന്നൊരു ധാന്യമാണ്. ചില വീടുകളിലെങ്കിലും ഇത് ഉപയോഗിക്കുന്നത് കാണാറുണ്ട്. ഇതും വെജിറ്റേറിയന്‍സിന് പ്രോട്ടീനിന് വേണ്ടി ആശ്രയിക്കാവുന്നൊരു ഭക്ഷണമാണ്.
undefined
അഞ്ചാമതായി ഈ പട്ടികയില്‍ വരുന്നത് നട്ട്‌സും സീഡ്‌സുമാണ്. ബദാം, വാള്‍നട്ട്‌സ്, കടല തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടും. പ്രോട്ടീനിനാല്‍ സമ്പുഷ്ടമാണ് നട്ട്‌സും സീഡ്‌സും.
undefined
click me!