വിറ്റാമിന്‍ ഡി കുറവാണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...

First Published Jan 7, 2021, 9:49 PM IST

'വിറ്റാമിന്‍ ഡി'യെക്കുറിച്ചു കേള്‍ക്കാത്തവരുണ്ടാകില്ല. ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ഇത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. കൊവിഡ് പ്രശ്‌നങ്ങളും വിറ്റാമിന്‍ ഡിയും തമ്മില്‍ ബന്ധമുള്ളതായും ചില പഠനങ്ങള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. വിറ്റാമിന്‍ ഡി പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നും  കൊവിഡ് 19 ചികിത്സയില്‍ വിറ്റാമിന്‍ ഡി നല്‍കുന്നത് ഫലമുണ്ടാക്കും എന്നും തരത്തിലായിരുന്നു പല പഠനങ്ങളും സൂചിപ്പിക്കുന്നത്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും. വിറ്റാമിന്‍ ഡി കിട്ടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്... കൂണ്‍ അഥവമഷ്റൂം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. കൂണ്‍ ആഴ്ചയില്‍ രണ്ട് ദിവസം വരെയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
undefined
രണ്ട്... പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. മുട്ടയുടെ മഞ്ഞയില്‍ നിന്നുമാണ് ഇവ ലഭിക്കുന്നത്. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്. മുട്ട ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
undefined
മൂന്ന്... പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
undefined
നാല്... ഓറഞ്ച് ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്.
undefined
അഞ്ച്... വിറ്റാമിന്‍ ഡി ലഭിക്കുന്ന മറ്റൊരു ഭക്ഷണമാണ് മത്സ്യം. പ്രത്യേകിച്ച് 'സാൽമൺ' മത്സ്യമാണ് വിറ്റാമിൻ ഡിയുടെ ഉറവിടം.
undefined
click me!