ക്യാന്‍സറിന് കാരണമാകുന്ന ഭക്ഷണങ്ങള്‍...

First Published Apr 29, 2020, 2:50 PM IST


മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സറിന് പ്രധാന കാരണമെന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. അത് ഏതൊക്കെയാണെന്ന് നോക്കാം.
 

സംസ്‌ക്കരിച്ച മാംസം ക്യാന്‍സറിന് കാരണമാകാം എന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാംസാഹാരം, അത് ഏതായാലും വാങ്ങിച്ചയുടന്‍ പാകം ചെയ്‌തു കഴിക്കുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും (പഫ്സ്, ബര്‍ഗര്‍, പിസ, സാന്‍ഡ്‌വിച്ച്) കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകാം. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്സ്, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് എന്നിവ കഴിയാവുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
undefined
ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
undefined
ലോകാരോഗ്യസംഘടനയുടെയും അമേരിക്കയിലെ ആരോഗ്യരംഗത്തെ പ്രസിദ്ധീകരണങ്ങളുടെയും റിപ്പോര്‍ട്ട് പ്രകാരം ദിവസവും മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ ക്യാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്.
undefined
2012ൽ സ്വീഡിഷ്​ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രതിദിനം ഒരു സോഡ കുടിക്കുന്നവരിൽ 40 ശതമാനത്തിനും പ്രോസ്​ടേറ്റ്​ ക്യാൻസർ കണ്ടെത്തിയെന്നാണ്​പറയുന്നത്​. 45 വയസിന്​ മുകളിൽ പ്രായമുള്ളവരിൽ ഇതിനുള്ള സാധ്യത കൂടുതലാണ്​.
undefined
സിനിമ കാണാൻ തിയറ്ററുകളിൽ പോകുമ്പോൾ പോപ്പ്കോൺ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നതും നമ്മളിൽ പലരുടെയും ശീലമാണ്. എന്നാൽ അതിലെ രാസപദാര്‍ത്ഥങ്ങള്‍ ക്യാൻസറിന് വഴിയൊരുക്കും.
undefined
click me!