ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Published : Aug 02, 2025, 08:14 PM IST

ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. ഭക്ഷണക്രമത്തില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ഇല്ലാത്തതും ക്ഷീണത്തിന് കാരണമാകാം. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

PREV
18
നേന്ത്രപ്പഴം

പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ബി6, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവയുള്ള നേന്ത്രപ്പഴം ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.

28
തൈര്

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും സഹായിക്കും.

38
ചിയ വിത്തുകൾ

ചിയ വിത്തുകൾ നാരുകളുടെ മികച്ച ഉറവിടമാണ്. കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഇവ കഴിക്കുന്നതും ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.

48
മുട്ട

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

58
ഓട്സ്

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.

68
മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കാനും സഹായിക്കും.

78
സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളും ക്ഷീണം അകറ്റാനും എന്‍ര്‍ജി നല്‍കാനും സഹായിക്കും.

88
നട്സ്

പ്രോട്ടീനും മഗ്നീഷ്യവും അയേണും വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയ ബദാം പോലെയുള്ള നട്സും ഊര്‍‌ജം ലഭിക്കാന്‍ സഹായിക്കും. 

Read more Photos on
click me!

Recommended Stories