വിശപ്പും വയറിലെ കൊഴുപ്പും കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

Published : Oct 04, 2020, 10:03 AM ISTUpdated : Oct 04, 2020, 10:07 AM IST

മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

PREV
15
വിശപ്പും വയറിലെ കൊഴുപ്പും കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ശരീരഭാരം കുറയ്ക്കാൻ പ്രധാനമായും ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ കലോറി, കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. അത്തരമൊന്നാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുക. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കുകയും ചെയ്യും. മുട്ടയിൽ ധാരാളം അമിനോ ആസിഡുകൾ ഉണ്ട് കൂടാതെ വിറ്റാമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു. 

25

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍  ഇലക്കറികള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാരണം ഇലക്കറികളില്‍ കലോറിയുടെ അളവ് കുറവായിരിക്കും. ഒപ്പം പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. വിറ്റാമിന്‍ എ, കെ, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് ഇവ. നാരുകളാല്‍ സമ്പുഷ്ടമായ ഇലക്കറികള്‍  വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഉച്ചയൂണിന് ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് ചോറിന്‍റെ അളവ് കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. 

35

ഡയറ്റ് ചെയ്യുന്നവര്‍ നട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ബദാം. ബദാം  ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുതിർത്ത ബദാം കഴിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

45

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് വയറിലെ കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 
55

വിറ്റാമിനുകളുടെ കലവറയാണ് പയര്‍ വര്‍ഗങ്ങള്‍. പ്രോട്ടീൻ, മിനറൽസ് എന്നിവയടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ വിശപ്പിനെ നിയന്ത്രിക്കാനും അമിതഭാരം കുറയ്ക്കാനും സഹായിക്കുന്നു.

click me!

Recommended Stories