ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

First Published Dec 30, 2020, 4:36 PM IST

ഈ കൊവിഡ് കാലത്ത് ഉത്കണ്ഠയെയും മാനസിക സമ്മർദ്ദത്തെയും കുറിച്ച് പരാതിപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധവന് ഉണ്ടായിട്ടുള്ളതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഉത്കണ്ഠകൾ പല രോഗങ്ങൾക്കും രോഗലക്ഷണങ്ങൾക്കും കാരണമാകുന്നു. നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് ഒരാളെ കൊണ്ടെത്തിച്ചേക്കാം. ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

നട്സ്: ഫൈബർ സ്രോതസ്സുകളാൽ സമ്പന്നമാണ് നട്സുകൾ. അവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഡോപാമൈൻ, സെറോട്ടോണിൻ തുടങ്ങിയവ ന്യൂറോ ട്രാൻസ്മിറ്ററുകളെ നിയന്ത്രിക്കുന്നതിന്സഹായിക്കുന്നു. ഒമേഗ 3 എസ് വീക്കം കുറയ്ക്കുകയും തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോധവ്യവസ്ഥയെ മെച്ചപ്പെടുത്താനും നട്സുകൾ വളരെ നല്ലതാണ്.
undefined
മഞ്ഞൾ: മഞ്ഞളിലെ 'കുർക്കുമിൻ' എന്ന സംയുക്തം തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഉത്കണ്ഠ പ്രശ്നങ്ങൾ തടയുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
undefined
ഓട്സ്: മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ് ഓട്സ്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ഊര്‍ജ്ജത്തെ സാവധാനം മാത്രം പുറത്തു വിടുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ധാതുവായ സെലെനിയവും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.
undefined
മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കും. ഇതിലൂടെ ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ - ഇവയെല്ലാം ചെറുക്കാനാകും.
undefined
ഗ്രീൻ ടീ: ഗ്രീൻ ടീയിൽ അമിനോ ആസിഡ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗ്രീൻ ടീ ഉത്കണ്ഠ അകറ്റാൻ വളരെ നല്ലതാണെന്ന് പഠനത്തിൽ പറയുന്നു.
undefined
click me!