രക്തത്തിലെ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Published : Nov 21, 2025, 02:56 PM IST

രക്തത്തിലെ പ്ലേറ്റ്‍ലെറ്റുകളാണ് രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും ചിലരില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയാം. ഇത്തരത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാൽ അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.

PREV
17
രക്തത്തിലെ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

27
ബീറ്റ്റൂട്ട്

ബൂറ്റ്റൂട്ടില്‍ ഫോളേറ്റ്, നൈട്രേറ്റ്, അയേണ്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും.

37
ചീര

വിറ്റാമിന്‍ കെ അടങ്ങിയ ചീര കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ ഗുണം ചെയ്യും. അതിനാല്‍ ചീര ധാരാളമായി കഴിക്കാം.

47
മാതളം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും.

57
മത്തങ്ങാ വിത്ത്

വിറ്റാമിനുകളായ എ, ബി9, സി, ഇ, സിങ്ക്, അയേണ്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്ത് കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും.

67
ഓട്സ്

അയേണ്‍, ഫോളേറ്റ്, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും.

77
മുട്ട

പ്രോട്ടീന്‍, വിറ്റാമിന്‍ ബി12 തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നതും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂടാന്‍ സഹായിക്കും.

Read more Photos on
click me!

Recommended Stories