സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Published : Nov 18, 2025, 04:52 PM IST

ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നത് സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ്. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. സ്ഥിരമായി സന്ധികളിൽ വേദനയാണ് സന്ധിവാതത്തിന്‍റെ ഒരു സാധാരണ ലക്ഷണം. 

PREV
17
സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

27
പ്രോബയോട്ടിക് ഭക്ഷണങ്ങള്‍

തൈര്, അച്ചാര്‍ പോലെയുള്ള ഉപ്പിലിട്ട ഭക്ഷണങ്ങള്‍, കഞ്ഞി, പനീര്‍ തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധിവാതമുള്ളവര്‍‌ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

37
ഇലക്കറികള്‍

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്.

47
മഞ്ഞള്‍

ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞൾ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍‌ക്ക് നല്ലതാണ്.

57
ഓറഞ്ച്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും.

67
ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളും സന്ധിവാതമുള്ളവര്‍ക്ക് ഡയറ്റില്‍‌ ഉള്‍പ്പെടുത്താം.

77
നട്സ്

പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ നിലക്കടല, ബദാം, വാള്‍നട്സ് തുടങ്ങിയ നട്സ് സന്ധിവാതമുള്ളവര്‍‌ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

Read more Photos on
click me!

Recommended Stories