ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

First Published Nov 18, 2020, 2:15 PM IST

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. അതിനാല്‍, അവയെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശ്വാസകോശത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...ഇലക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ ധാരാളം വിറ്റാമിനുകളും മിനറൽസും ഉണ്ട്. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
undefined
രണ്ട്...തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു.തക്കാളിയില്‍ അടങ്ങിയിരിക്കുന്നലൈക്കോപീന്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്.
undefined
മൂന്ന്...ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ള ആപ്പിള്‍ ദിവസവും കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പുകവലി മൂലം ശ്വാസകോശത്തിനുണ്ടായ തകരാറുകൾ പരിഹരിക്കാൻ ആപ്പിളിന് കഴിയുമെന്ന് യുഎസിലെ ഗവേഷകരും പറയുന്നു.
undefined
നാല്...ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ മഞ്ഞള്‍ ധാരാളമായി ഉള്‍പ്പെടുത്താം. 'കുര്‍കുമിന്‍' എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് അനേകം രോഗാവസ്ഥകളില്‍ പ്രയോജനം ചെയ്യുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.
undefined
അഞ്ച്...വെളുത്തുള്ളിയുംഇഞ്ചിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഇവഏറേ സഹായകമാണ്.
undefined
click me!