18

ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
28
വാഴപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് സോഡിയത്തിന്‍റെ അളവിനെ നിയന്ത്രിക്കാനും അതുവഴി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
38
ഇലക്കറികള്‍
സോഡിയം കുറവും പൊട്ടാസ്യം ധാരാളം അടങ്ങിയതുമായ ഇലക്കറികള്‍ കഴിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
48
വെളുത്തുള്ളി
വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
58
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.
68
ഓട്സ്
ഫൈബറും മറ്റും അടങ്ങിയ ഓട്സ് കഴിക്കുന്നതും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.
78
ബെറിപ്പഴങ്ങൾ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
88
ഓറഞ്ച്
വിറ്റാമിന്‍ സി, ബി6, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.