കുമ്പളങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

Web Desk   | Asianet News
Published : Jun 28, 2021, 01:00 PM IST

ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിരവധി ഭക്ഷണങ്ങൾ അതിന് സഹായിക്കുന്നുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനഭക്ഷണമാണ് കുമ്പളങ്ങ. പോഷകങ്ങളുടെ ഒരു കലവറയാണ് കുമ്പളങ്ങ. കുമ്പളങ്ങയിൽ ജലാംശം ധാരാളം അടങ്ങിയിരിക്കുന്നു. 96 ശതമാനവും ജലത്താൽ സമ്പന്നമായ കുമ്പളങ്ങയിൽ ശരീരത്തിനാവശ്യമായ ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഉയർന്ന ജലാംശം തന്നെയാണ് കുമ്പളങ്ങയുടെ ഔഷധമൂല്യത്തിന്റെ അടിസ്ഥാനവും. കുമ്പളങ്ങ കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

PREV
15
കുമ്പളങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

കുമ്പളങ്ങ ജ്യൂസിന് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാൻ സാധിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലൂടെ ഷുഗറും കുറയ്ക്കുന്നു.

25

കലോറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാൽ അമിതവണ്ണവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും കുമ്പളങ്ങ കഴിക്കുന്നത് ​ഗുണം ചെയ്യും. 
 
35

അനീമിയക്കുമുള്ള ഒരു പരിഹാരമാണ് കുമ്പളങ്ങ. ഇതില്‍ അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അയൺ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കുന്നു. മാത്രമല്ല രക്തം വർധിക്കാനും രക്തം ശുദ്ധീകരിക്കാനും ഇവ സഹായിക്കുന്നു. 
 
45

വൃക്ക- മൂത്രാശയ രോഗങ്ങൾക്കും കുമ്പളങ്ങ വളരെ നല്ലതാണ്. കുമ്പളങ്ങ വൃക്കയുടെ ആരോഗ്യം വർധിപ്പിക്കുന്നു. 

55

ദഹന പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് കുമ്പളങ്ങ. ദഹനവുമായ ബന്ധപ്പെട്ട വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്കും വിര ശല്യത്തിനുമെല്ലാം കുമ്പളങ്ങ ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയ നാരുകൾ അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള പരിഹാരം കാണാൻ സഹായിക്കുന്നു.
 
click me!

Recommended Stories