ബ്രൊക്കോളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയേണ്ടേ...?

First Published Sep 30, 2021, 12:37 PM IST

ശരീരം ആരോഗ്യകരമായ സംരക്ഷിക്കാൻ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടർമാര്ഡ‍ പറയാറുണ്ട്. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. പച്ച നിറത്തിലുള്ള പച്ചക്കറികള്‍ പോഷകങ്ങളാൽ സമ്പന്നമാണ്.
 

broccoli

​​ബ്രൊക്കോളിയില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, സിങ്ക്, വൈറ്റമിന്‍ ബി, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ബ്രൊക്കോളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സാലഡ് മുതല്‍ സൂപ്പ് വരെ വ്യത്യസ്ത രീതികളില്‍ ഭക്ഷണത്തില്‍ ബ്രൊക്കോളി ഉൾപ്പെടാം.

cancer

ക്യാന്‍സര്‍ കോശങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയെ കുറയ്ക്കുകയും അതുവഴി കാന്‍സര്‍ മുഴകളുടെ വളര്‍ച്ച ചെറുക്കുകയും ചെയ്യാന്‍ ബ്രൊക്കോളിയ്ക്ക് കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
 

broccoli

പൊട്ടാസ്യം ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങള്‍ ബ്രൊക്കോളിയില്‍ വളരെ ഉയര്‍ന്ന അളവിലുണ്ട്. 

diabetes

 ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ആന്റിഓക്‌സിഡന്റുകളും ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്കും സുരക്ഷിതമായി കഴിക്കാവുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

heart

​​ബ്രൊക്കോളി കഴിക്കുന്നത് സ്തനാർബുദത്തെ ചെറുക്കുന്നതിന് സഹായകമാകുമെന്നും പഠനങ്ങൾ പറയുന്നു. മാത്രമല്ല  ഫൈബര്‍ അടങ്ങിയ ഭക്ഷണമായതിനാൽ ഹൃദ്രോഗ സാധ്യതകളെ ഒരു പരിധി വരെ നിയന്ത്രിക്കാനും സഹായിക്കുന്നു. 

click me!