പഴങ്ങള്‍ മുറിച്ചുവച്ചത് ബ്രൗണ്‍ നിറമാകാതിരിക്കാന്‍ ചില പൊടിക്കൈകള്‍

First Published Sep 24, 2021, 7:14 PM IST

ഫ്രൂട്ട്‌സ് സലാഡിനോ ജ്യൂസിനോ വേണ്ടി മുറിച്ച പഴങ്ങള്‍ ബാക്കി വന്നാല്‍ അത് സൂക്ഷിച്ചുവയ്ക്കുന്നത് ഒരു തലവേദന തന്നെയാണ്. പ്രത്യേകിച്ച് നേന്ത്രപ്പഴം, ആപ്പിള്‍, പേരയ്ക്ക പോലുള്ള പഴങ്ങള്‍. ഇവയെല്ലാം തന്നെ പെട്ടെന്ന് ബ്രൗണ്‍ നിറമായി മാറാറുണ്ട്. പിന്നീടിത് ഉപയോഗിക്കാനും തോന്നാതിരിക്കും. ഈ പ്രശ്‌നം ഒഴിവാക്കാനിതാ ചില പൊടിക്കൈകള്‍...
 

മുറിച്ചുവച്ച പഴങ്ങള്‍ സീല്‍ഡ് ബാഗുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. വായുസമ്പര്‍ക്കമില്ലാതിരിക്കുന്നതിനാല്‍ പഴങ്ങള്‍ ഫ്രഷ് ആയിരിക്കാന്‍ ഇത് സഹായിക്കും.
 

പഴങ്ങള്‍ ഉപ്പുവെള്ളത്തില്‍ മുക്കിയെടുക്കുക. ശേഷം നല്ല വെള്ളത്തില്‍ ഒന്ന് കഴുകിയുമെടുക്കാം. ഉപ്പ്, വായുവുമായി ചേര്‍ന്ന് പഴങ്ങളിലെ എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നത് തടയാന്‍ സഹായിക്കും. അങ്ങനെ ബ്രൗണ്‍ നിറമാകുന്നതും തടയാം.
 

ഉപ്പ് ചേര്‍ക്കുന്നത് പോലെ ചെറുനാരങ്ങാ നീരും പഴങ്ങളില്‍ ചേര്‍ക്കാം. പഴങ്ങള്‍ക്ക് മുകളിലേക്കായി ചെറുനാരങ്ങാനീര് കുടയുകയാണ് വേണ്ടത്. ഇത് ബ്രൗണ്‍ നിറമാകുന്നത് ചെറുക്കും.
 

തേനും വെള്ളവും ചേര്‍ത്ത മിശ്രിതവും പഴങ്ങള്‍ ബ്രൗണ്‍ നിറമാകുന്നതിനെ തടയും. ഇതിന് രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു കപ്പ് വെള്ളവുമായി ചേര്‍ത്ത് യോജിപ്പിച്ച് ഇത് ഫ്രൂട്ട്‌സിലേക്ക് ചേര്‍ക്കുകയാണ് വേണ്ടത്.
 

മുറിച്ചുവച്ച പഴക്കഷ്ണങ്ങള്‍ റബര്‍ ബാന്‍ഡ് ചേര്‍ത്ത് മുറുകെ കെട്ടിവയ്ക്കുന്നവരുമുണ്ട്. ഇതും ബ്രൗണ്‍ നിറം കയറാതിരിക്കാന്‍ പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ അത്രത്തോളം ഫലപ്രാപ്തി കിട്ടണമെന്നില്ല. 

click me!