മുട്ടയുടെ 10 അത്ഭുത ഗുണങ്ങള്‍

First Published Sep 19, 2020, 6:27 PM IST

കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് ഇന്ന് പലരും മുട്ട ഒഴിവാക്കാറാണ് പതിവ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. 

ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ഉള്ളിലെത്തേണ്ടതുണ്ട്. 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ ശരീരത്തിൽ എത്തേണ്ടതായി ഉണ്ട്. മുട്ടയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉള്‍പ്പെടുത്തണം.
undefined
കൊളസ്‌ട്രോള്‍ നില ഉയര്‍ന്ന ആളുകള്‍ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. പ്രമേഹം, വൃക്കരോഗം തുടങ്ങിയവയുള്ളവര്‍ മുട്ട ഒഴിവാക്കുന്നതാണ് നല്ലതെന്ന് നാഷണല്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഓഫ് ഓസ്‌ട്രേലിയ പറയുന്നു.
undefined
തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും കോളിന്‍ ഏറെ നല്ലതാണ്.
undefined
ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. മുട്ടയിലുള്ള ല്യൂട്ടീൻ, ഒമേഗ 3 എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
undefined
റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ രണ്ട് ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.
undefined
അസ്ഥികള്‍ക്ക് ഏറ്റവും ആവശ്യമുള്ളതാണ് വിറ്റാമിന്‍ ഡി. രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ വിറ്റാമിന്‍ ഡി പങ്കുവഹിക്കുന്നു.
undefined
പ്രോട്ടീനുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും മെലിയാനും സഹായിക്കും. ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
undefined
മുട്ടയുടെ വെള്ളയെക്കാൾ മുഴുവൻ മുട്ട കഴിക്കുന്നത് പേശി വളർച്ചയ്ക്കും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും.
undefined
മുട്ടയിൽ ഫോളേറ്റ് ധാരാളമുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ നിർമാണത്തിന് സഹായിക്കും. ഗർഭസ്ഥശിശുവിന്റെ വികാസത്തിനും വളർച്ചയ്ക്കും ഈ പോഷകം പ്രധാനമായതിനാൽ ഗർഭിണികൾക്കും ഏറ്റവും നല്ല ഭക്ഷണമാണിത്.
undefined
മുട്ട കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താൻ സ​ഹായിക്കും. എച്ച്ഡിഎൽ അളവ് കൂടുതലുള്ള ആളുകൾക്ക് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
undefined
click me!