അയേണിന്‍റെ കുറവ് നിസാരമായി കാണരുത്; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ജ്യൂസുകള്‍...

First Published Sep 16, 2020, 5:14 PM IST

നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടൊരു ഘടകമാണ് 'അയേണ്‍'.  കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും രോഗപ്രതിരോധശേഷിക്കും, തലച്ചോറിന്റെ പ്രവർത്തനത്തിനും, പേശികളുടെ ശക്തിക്കും ഇരുമ്പ് ആവശ്യമാണ്. അയേണിന്റെ അളവ് കുറയുമ്പോഴാണ് പ്രധാനമായും വിളര്‍ച്ച (അനീമിയ) ഉണ്ടാകുന്നത്. തുടര്‍ച്ചയായ ക്ഷീണം, തലകറക്കം, പതിവായി തലവേദന, ഹൃദയ സ്പനന്ദനങ്ങളില്‍ വ്യതിയാനം, ശ്വാസതടസം, ഉത്കണ്ഠ, പ്രതിരോധശേഷി കുറയല്‍ എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ക്കും വിളര്‍ച്ച വഴിവയ്ക്കാം. അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റിലുള്‍പ്പെടുത്തുകയെന്നതാണ് ഇതിനെ ചെറുക്കാനുള്ള ഒരേയൊരു മാര്‍ഗം. അയേണിന്‍റെ കുറവ് ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ചീര ജ്യൂസാണ് ഈ പട്ടികയിലെ ഒന്നാമന്‍. അയേണ്‍ കൂടാതെ നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര കൊണ്ടുള്ള ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
undefined
ഫൈബർ, ആന്റിഓക്സിഡന്റ്സ്, വിറ്റാമിൻ, മിനറൽസ് എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുള്ള മത്തങ്ങ ജ്യൂസ് ആണ് ഈ പട്ടികയിലെരണ്ടാമന്‍. മത്തൻകുരുവിലും അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
undefined
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പപ്പായ. ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവയടങ്ങിയ പപ്പായ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
undefined
ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്തിക്കാനും സഹായിക്കും.
undefined
അയേണ്‍ ധാരാളം അടങ്ങിയ മാതള നാരങ്ങ ജ്യൂസും ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താം.
undefined
click me!