വാൾനട്ട് കഴിച്ചാൽ ഹൃദ്രോഗസാധ്യത കുറയ്ക്കാം; മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്നോ...?

First Published Sep 24, 2020, 10:13 PM IST

വാൾനട്ട് ​കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷക​ഗുണങ്ങൾ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.
undefined
രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും സ്തനാർബുദ സാധ്യത കുറയ്ക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും വാൾനട്ട് ഏറെ നല്ലതാണെന്നും പഠനത്തിൽ പറയുന്നു.
undefined
വാൾനട്ട് പതിവായി കഴിക്കുന്നത് മുടിയുടെ ഘടന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മുടി ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ബയോട്ടിന്‍ (വിറ്റാമിന്‍ ബി 7) വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്.വാൾനട്ട് കഴിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങളിൽ പറയുന്നു.
undefined
വാൾനട്ട് ഉള്‍പ്പെടെയുള്ള മറ്റ് നട്സുകൾ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പതിവായി ഇവ കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹത്തിനുള്ള സാധ്യത പകുതിയായി കുറയ്ക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കുന്നു.
undefined
ദിവസവും 70 ഗ്രാം വാൾനട്ട് കഴിക്കുന്നത് പുരുഷന്മാരിൽ ശുക്ലത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശുക്ലത്തിന്റെ ആരോഗ്യവും ചലന ശേഷിയും മെച്ചപ്പെടുത്തുന്നു.
undefined
click me!