ദിവസവും നേന്ത്രപ്പഴം കഴിക്കൂ; അറിയാം ആറ് അത്ഭുതഗുണങ്ങള്‍...

First Published Sep 21, 2020, 5:11 PM IST

നമ്മള്‍ മലയാളികളുടെ ഒഴിച്ചു കൂടാനാകാത്ത ഭക്ഷണങ്ങളിലൊന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. മറ്റ് പഴങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക്  വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്. വിറ്റാമിന്‍ എ, ബി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം ആരോഗ്യത്തിന് ഏറേ നല്ലതാണ്. അറിയാം നേന്ത്രപ്പഴത്തിന്‍റെ ചില ഗുണങ്ങള്‍...

ഒന്ന്...ഫൈബറും മഗ്നീഷ്യവും പൊട്ടാസ്യവും ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാല്‍ ദിവസവും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
undefined
രണ്ട്...പൊട്ടാസ്യവും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇവ ദിവസവും ഒരെണ്ണം വച്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
undefined
മൂന്ന്...വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് നേന്ത്രപ്പഴം. 90 കലോറി മാത്രമേ ഒരു പഴത്തില്‍ അടങ്ങിയിട്ടുള്ളൂ. കൂടാതെ ഇവയില്‍ ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
undefined
നാല്...വെള്ളവും ഫൈബറും ധാരാളം അടങ്ങിയ നേന്ത്രപ്പഴം ദഹനത്തിനും മികച്ചതാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ പ്രതിരോധിക്കും.
undefined
അഞ്ച്...അയേണ്‍ ധാരാളം അടങ്ങിയ നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അനീമിയ (വിളര്‍ച്ച) പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കും.
undefined
ആറ്...സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഒപ്പം ഇവ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
undefined
click me!