നെയ്യ് കഴിച്ചാൽ ഇത്രയും ​ഗുണങ്ങളോ...?

First Published May 6, 2021, 1:53 PM IST

നെയ്യ് പലർക്കും ഇഷ്ടമാണെങ്കിൽ പോലും ഭാരം കൂടുമെന്ന് കരുതി ഒഴിവാക്കാറാണ് പതിവ്. എന്നാൽ നെയ്യ് ഒഴിവാക്കും മുമ്പ് ഈ കാര്യങ്ങൾ അറിയണം.
 

നെയ്യിൽ 'കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ്' (Conjugated Linoleic Acid) എന്ന ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല അർബുദത്തിൽ നിന്നു പോലും സംരക്ഷണം നൽകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.
undefined
കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.
undefined
ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷിയ്ക്ക് അത്യുത്തമമാണ് നെയ്യ്.
undefined
കുട്ടികൾക്ക് ദിവസവും ഒരു ടീസ്പൂൺ നെയ്യ് നൽകണമെന്നാണ് ന്യൂട്രീഷന്മാർ പറയുന്നത്. ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് നെയ്യ്.
undefined
നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. കുട്ടികൾക്ക് സാധിക്കുമെങ്കിൽ വീട്ടിലുണ്ടാക്കുന്ന നെയ്യ് നൽകുന്നതാകും കൂടുതൽ നല്ലത്.
undefined
click me!