നാരുകളുടെ കുറവ്; പ്രാരംഭ ലക്ഷണങ്ങൾ അറിയാം

Published : Nov 14, 2025, 10:43 AM IST

പോഷകങ്ങളുടെ കൂട്ടത്തില്‍ വരുന്ന ഭക്ഷ്യ നാരുകളെയാണ് ഫൈബറെന്നു വിളിക്കുന്നത്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഉയര്‍ത്തുന്നില്ല. 

PREV
18
നാരുകളുടെ കുറവ്; പ്രാരംഭ ലക്ഷണങ്ങൾ അറിയാം

പോഷകങ്ങളുടെ കൂട്ടത്തില്‍ വരുന്ന ഭക്ഷ്യ നാരുകളെയാണ് ഫൈബറെന്നു വിളിക്കുന്നത്.

28
ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല

നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഉയര്‍ത്തുന്നില്ല.

38
നാരുകളുടെ കുറവ്; പ്രാരംഭ ലക്ഷണങ്ങൾ അറിയാം

ശരീരത്തില്‍ നാരുകളുടെ അളവ് കുറഞ്ഞാല്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

48
ബ്ലഡ് ഷുഗര്‍ കൂടാം

രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് ഫൈബർ മന്ദഗതിയിലാക്കുന്നു. അതുവഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ കുതിച്ചുചാട്ടവും തടയുന്നു. നാരുകളുടെ കുറവ് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകാം.

58
ശരീരഭാരം കൂടാം

നാരുകള്‍ വയറ് നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. നാരുകളുടെ അഭാവം ശരീരഭാരം കൂടാന്‍ കാരണമാകാം.

68
കൊളസ്ട്രോള്‍

ഫൈബറിന്‍റെ കുറവ് കൊളസ്ട്രോള്‍ കൂടാനും അത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമാക്കാനും കാരണമാകും.

78
പഞ്ചസാരയോ സംസ്കരിച്ച ഭക്ഷണങ്ങളോടോ ഉള്ള ആസക്തി വർദ്ധിപ്പിക്കും

നാരുകൾ കുറവുള്ള ഭക്ഷണക്രമം പഞ്ചസാരയോ സംസ്കരിച്ച ഭക്ഷണങ്ങളോടോ ഉള്ള ആസക്തി വർദ്ധിപ്പിക്കും.

88
അമിത ക്ഷീണം

നാരുകളുടെ കുറവ് അമിത ക്ഷീണത്തിന് കാരണമാകും.

Read more Photos on
click me!

Recommended Stories