'ഇത് മടിയല്ല, സ്മാർട്ട് ജീവിതമാണ്'! സാമ്പാർ കിറ്റുണ്ടാക്കിയ പൊല്ലാപ്പ്, ചേരിതിരിഞ്ഞ് പോരടിച്ച് സോഷ്യൽ മീഡിയ

Published : Feb 03, 2026, 03:13 PM IST

റെഡി ടു കുക്ക് ഭക്ഷണ സാധനങ്ങള്‍ ഇപ്പോള്‍ വിപണിയിൽ സുലഭമാണ്. കട്ട് ഫ്രൂട്സും കട്ട് വെജിറ്റബിള്‍സും എന്നും വേണ്ട ഓരോ കറികളും ഉണ്ടാക്കാനുള്ള പച്ചക്കറികള്‍ അരിഞ്ഞ് ഒരു പാക്കറ്റിലാക്കിയും സാലഡ് കിറ്റുകളും വിപണിയിൽ ലഭ്യമാണ്. 

PREV
18
സാമ്പാർ കിറ്റ്

സാമ്പാർ ഉണ്ടാക്കാൻ ആവശ്യമായ പച്ചക്കറികള്‍ അരിഞ്ഞു വില്‍ക്കാന്‍ വെച്ചത് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഒരു ചർച്ചക്ക് വഴിതെളിച്ചിരിക്കുകയാണ്.

28
സംഗതി വൈറൽ

ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു വീഡിയോയിലൂടെയാണ് ഈ 'സാമ്പാർ കിറ്റ്' വാർത്തകളിൽ ഇടംപിടിച്ചത്. പച്ചക്കറി ചന്തയിൽ പോകേണ്ടി വരുന്നവർക്കും ബാച്ചിലർമാർക്കും സഹായകമാകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. minus-cooktales എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

38
വില 113 രൂപ

ചെറിയ കഷ്ണം വഴുതനങ്ങ, മുരിങ്ങക്കായ, വെണ്ടയ്ക്ക, കറിവേപ്പില, മറ്റ് പച്ചക്കറികൾ എന്നിവയെല്ലാം ഇതിലുണ്ട്. 113 രൂപയാണ് ഈ കിറ്റിന്റെ വിലയായി ലേബലിൽ കാണുന്നത്.

48
മടിയന്മാര്‍

"ഈ തലമുറയിലെ ആളുകൾ മടിയന്മാരാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഇത്രയ്ക്കും വേണ്ടായിരുന്നു" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

58
കമന്‍റുകൾ

വീഡിയോ വൈറലായതോടെ ഈ കിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.'ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഒരു സാമ്പാർ ഉണ്ടാക്കാൻ അര കിലോ വഴുതനങ്ങയോ അല്ലെങ്കിൽ ഒരു മുഴുവൻ മുരിങ്ങക്കായോ വാങ്ങേണ്ടി വരുമ്പോൾ ബാക്കി പച്ചക്കറി ചീഞ്ഞുപോകാൻ സാധ്യത'യുണ്ടെന്ന് ഒരാൾ കമന്‍റ് ചെയ്തു. 

68
ഇത് മടിയല്ല

‘ഇത് മടിയന്മാര്‍ക്കുള്ളതല്ല മറിച്ച് ഈ കിറ്റിൽ കൃത്യമായ അളവ് പച്ചക്കറികള്‍ നൽകുന്നതിനാൽ വേസ്റ്റ് കുറയ്ക്കാം,’ എന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു.

78
കൂടുതൽ എളുപ്പം

പാചകം പഠിച്ചു തുടങ്ങുന്നവർക്ക് ചേരുവകൾ അളക്കാൻ ഇത് എളുപ്പമാകുമെന്നാണ് മറ്റൊരാളുടെ വാദം. എന്നാൽ 113 രൂപ എന്നത് അമിത വിലയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഒരു ഉച്ചഭക്ഷണം കഴിക്കാനുള്ള പണം ഇതിനായി ചിലവാക്കുന്നത് നഷ്ടമാണെന്നാണ് ഇവരുടെ അഭിപ്രായം. 

88
'സാമ്പാർ കിറ്റ്' തരംഗമായി

Read more Photos on
click me!

Recommended Stories