മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ?

Published : Nov 24, 2025, 10:34 AM IST

നിരവധി പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

PREV
17
മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ?

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ വിറ്റാമിനുകളും ധാതുക്കളും ഇവയിലുണ്ട്.

27
മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ?

മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ രോഗികള്‍ അമിതമായി കഴിച്ചാല്‍ ചിലപ്പോള്‍ കൊളസ്‌ട്രോളിൻ്റെ അളവ് ഉയർന്നേക്കാം.

37
കൊളസ്ട്രോള്‍

മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോൾ നിറഞ്ഞിരിക്കുന്നതിനാൽ മുട്ടയുടെ അമിത ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്. 

47
പൂര്‍ണ്ണമായും ഒഴിവാക്കേണ്ട

മുട്ട പൂര്‍ണ്ണമായും ഒഴിവാക്കണമെന്നല്ല. കൊളസ്ട്രോള്‍ രോഗികള്‍ ഉറപ്പായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുട്ടയുടെ എണ്ണത്തിന്‍റെ കാര്യം തീരുമാനിക്കുക. 

57
മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നതിനോട് നല്ലൊരു ശതമാനം ഡോക്ടർമാരും യോജിക്കുന്നില്ല.

67
മുട്ടയുടെ വെള്ള

കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞയ്ക്ക് പകരം വെള്ള കഴിക്കാം.

77
ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Read more Photos on
click me!

Recommended Stories