പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Nov 23, 2020, 10:03 PM IST

ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാന കാര്യമായി മാറിയിരിക്കുകയാണ്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതല്‍ കഴിക്കേണ്ടത്‌ അത്യാവശ്യമാണ്. ദഹനം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് വളരെ നല്ലതാണ്. ലോകത്തിലെ മൂന്നിലൊന്ന് പേർക്കും വേണ്ടത്ര അളവിൽ സിങ്ക് ഭക്ഷണത്തിലൂടെ കിട്ടുന്നില്ലെന്ന് 'ലോകാരോഗ്യ സംഘടന ' വ്യക്തമാക്കുന്നു. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

PREV
15
പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

നിലക്കടല: സിങ്കിന്റെ ഉറവിടമാണ് നിലക്കടല അഥവ പീനട്ട്. സിങ്ക് മാത്രമല്ല പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. സസ്യാഹാരം കഴിക്കുന്നവര്‍ക്കും പീനട്ട് കഴിക്കാം. സാലഡിലും മറ്റും ചേര്‍ത്തും പീനട്ട് കഴിക്കാവുന്നതാണ്.

25

മുട്ട: ഒരു മുട്ടയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായതിന്റെ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും സെലിനിയവും ബി വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.
 
35

പയർവർഗങ്ങൾ: സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന മറ്റൊരു ഭക്ഷണമാണ് പയർവർഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്. എന്നാല്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളവും. പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല ഹൃദയത്തെ സംരക്ഷിക്കാനും പയർവർഗങ്ങൾ സഹായിക്കുന്നു.

45

തെെര്: തൈര് കഴിയുന്നത്ര ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. എല്ലാദിവസവും ഉച്ചയൂണിന് ശേഷം ഒരു കപ്പ് തൈര് നിർബന്ധമായും കഴിക്കുക. 

55

നട്സ്: കശുവണ്ടി, ബദാം, പിസ്ത തുടങ്ങിയ നട്സ് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഉത്തമമാണ്. മാത്രമല്ല ചീത്ത കൊളസ്ട്രോൾ അകറ്റാനും നട്സ് സഹായിക്കുന്നു.

click me!

Recommended Stories