ഈ വർഷം പുറത്തിറങ്ങിയ 'തകർപ്പൻ' സ്മാർട്ട്ഫോണുകൾ!

Published : Dec 19, 2025, 01:45 PM IST

2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾ വന്ന വർഷമാണിത്. ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച കുറച്ച് സ്മാർട്ട് ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം..  

PREV
18
ബ്രാന്റുകളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ

സ്‍മാർട്ട്‌ഫോണുകളെ സംബന്ധിച്ച് ആവേശകരമായ മറ്റൊരു വർഷം അവസാനിക്കുകയാണ്. ആപ്പിൾ അതിന്റെ ആദ്യത്തെ ഫോൾഡബിൾ ഫോൺ പുറത്തിറക്കുന്നതിനായി കാത്തിരിക്കുകയാണ് ആാധകർ. എന്നാൽ, സാംസങ് തിരഞ്ഞെടുത്ത വിപണികളിൽ ഗാലക്‌സി Z ട്രൈഫോൾഡ് അവതരിപ്പിച്ചു. അതേസമയം കഴിഞ്ഞ വർഷം പുറത്തിറക്കിയ മുൻഗാമികളെ അപേക്ഷിച്ച് ഈ വർഷം പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ആവേശകരമായ മറ്റൊരു വർഷമാണ് ഇനി വരാനിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയവയിൽ ചില മികച്ച സ്‍മാർട്ട്ഫോണുകളെ പരിചയപ്പെടാം.

28
സാംസങ് ഗാലക്സി Z ഫോൾഡ് 7

മറ്റ് സ്മാർട്ട് ഫോൺ ബ്രാന്റുകളെയെല്ലാം അത്ഭുതപ്പെടുത്തി സാസങ് വളരെ സ്ലീക്കായ ഫോൾഡ് ഫോൺ ആണ് പുറത്തിറക്കിയത്. ഉയർന്ന റെസല്യൂഷനുള്ള 200-മെഗാപിക്സൽ പ്രൈമറി ക്യാമറയുമായി വന്ന ആദ്യത്തെ സാംസങ് ഗാലക്സി Z സിരീസിലെ ഡിവൈസ് കൂടിയായിരുന്നു ഗാലക്സി Z ഫോൾഡ് 7. ക്യാമറ ഹാർഡ്‌വെയർ പകൽ സമയത്തും കുറഞ്ഞ വെളിച്ചത്തിലും പ്രവർത്തിക്കുന്നു. ഫോൾഡബിൾ ഡിസ്‌പ്ലേയും ആപ്പ് മൾട്ടിടാസ്‍കിംഗുമൊക്കെ ഈ സ്‍മാർട്ട് ഫോണിനെ വേറിട്ടതാക്കി.

38
മോട്ടറോള റേസർ 60 അൾട്രാ

സാംസങിനെപ്പോലെ, മോട്ടറോളയും വർഷങ്ങളായി ഫ്ലിപ്പബിൾ, ഫോൾഡബിൾ ഫോണിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മോട്ടറോളയുടെ ഏറ്റവും വലിയ മുന്നേറ്റം അതിന്റെ വലിയ കവർ ഡിസ്പ്ലേ പരമാവധി ഉപയോഗിച്ചതാണ്. ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ക്ലാംഷെൽ ഫോൾഡബിൾ ക്യാമറകളിൽ ഒന്നാണ് മോട്ടറോള റേസർ 60 അൾട്രാ. വലിയ കവർ ഡിസ്‌പ്ലേയിൽ ഇപ്പോൾ സാധാരണ ഫ്ലോട്ടിംഗ് ക്യാമറയുടെ രൂപവുമുണ്ട്. പ്രൈമറി ക്യാമറയും അൾട്രാവൈഡ് ക്യാമറയും ഇതിന്റെ ആകർഷണങ്ങളാണ്. മികച്ച ഡിജിറ്റൽ സൂം, പകൽ വെളിച്ചത്തിൽ മികച്ച ഫോട്ടോകൾ ഉൾപ്പെടെ ഒരു പ്രീമിയം ഫോണിൽ നിന്ന് ഒരാൾ പ്രതീക്ഷിക്കുന്ന എല്ലാ സവിശേഷതകളും ഈ ഫോണിലുണ്ടെന്ന് പറയാം. കൂടാതെ ബാറ്ററി ലൈഫ് ഉൾപ്പെടെ ഒരു മേഖലയിലും ഈ ഫോൺ ഉപയോക്താവിനെ നിരാശപ്പെടുത്തുന്നില്ല.

48
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ്

വർഷങ്ങളോളം പഴയ ഡിസൈൻ തന്നെ മാറ്റിമാറ്റി ഇറക്കിയ ശേഷം ഈ വർഷം ആപ്പിൾ ആ സുപ്രധാന മാറ്റം വരുത്തി. അലുമിനിയത്തിലേക്ക് (ടൈറ്റാനിയം/ സ്റ്റീലിൽ നിന്ന്) ഒരു തിരിച്ചു വരവ് നടത്തി. ഇതിനൊപ്പം ഒരു വലിയ ക്യാമറ ബമ്പും (പ്ലേറ്റ്ഔട്ട്) സെറ്റ് ചെയ്തു. കമ്പനിയുടെ ആദ്യത്തെ ഹൈ റെസല്യൂഷൻ പെരിസ്കോപ്പിക് ടെലിഫോട്ടോ ക്യാമറ വരുന്ന മോഡലാണിത്. ഫോണിൽ 4K 120 fps വീഡിയോയും അനായാസമായി ഷൂട്ട് ചെയ്യാം. പുതിയ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ലഭിക്കുന്നു. പുതിയ സെൽഫി ക്യാമറയും രസകരമാണ്. ചതുരാകൃതിയിൽ സെറ്റ് ചെയ്തിരിക്കുന്ന സെൻസർ ഉപയോക്താക്കൾക്ക് ഫോൺ ഹൊറിസോണ്ടലായി പിടിക്കാതെ സെൽഫികളെടുക്കാൻ സഹായിക്കുന്നു.

58
ആപ്പിൾ ഐഫോൺ 17

ഐഫോൺ 16 നെ അപേക്ഷിച്ച് സ്റ്റാൻഡേർഡ് ഐഫോൺ 17 ന് ശ്രദ്ധേയമായ ഡിസൈൻ അപ്‌ഗ്രേഡുകളൊന്നും ഉണ്ടായില്ലെങ്കിലും, ചില ഹാർഡ്‌വെയർ അപ്‌ഗ്രേഡുകൾ ഐഫോൺ 17ൽ വന്നു. 120Hz LTPO OLED ഡിസ്‌പ്ലേ ഇതിന് ഉദാഹരണമാണ്. നേരത്തെ സ്റ്റാൻഡേർഡ് 60Hz പാനലാണ് ഉണ്ടായിരുന്നത്. ഗ്ലെയർ കുറയ്ക്കുന്നതിന് ഡിസ്‌പ്ലേയ്ക്ക് ആന്റി-റിഫ്ലക്ടീവ് കോട്ടിംഗും നൽകിയിട്ടുണ്ട്. ക്യാമറകളും അപ്‌ഗ്രേഡ് ചെയ്‌തു. പുതിയ ഹൈ റെസല്യൂഷൻ അൾട്രാവൈഡ് ക്യാമറയും പ്രോയിൽ നിന്ന് പുതിയ 18 മെഗാപിക്സൽ സെൽഫി ക്യാമറയും മോഡലിന് നൽകിയിട്ടുണ്ട്. ഐഫോൺ 17ൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാറ്ററി കൂടുതൽ എഫിഷ്യന്റാണ് എന്നാണ് കമ്പനിയുടെ വാഗ്ദാനം. പുതിയ A19 പ്രോസസർ iOS 26ന്റെ ലിക്വിഡ്-ഗ്ലാസ് അനുഭവം കൂടുതൽ മികച്ചതാക്കുന്നു.

68
ഓപ്പോ ഫൈൻഡ് X9 പ്രോ

ഫൈൻഡ് എക്സ് 9 പ്രോ പുറത്തിറക്കിയതോടെ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് ഓപ്പോ ഒരു വലിയ തിരിച്ചുവരവ് നടത്തുകയാണ് ചെയ്തത്. മുൻ മോഡലിൽ നേരിട്ട പ്രശ്‌നങ്ങൾ പരിഹരിച്ചും ക്യാമറയിൽ അപ്ഡേറ്റുകൾ വരുത്തിയും ഫൈൻഡ് എക്സ് 9 പ്രോ ഗാഡ്ജറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു. ഹാസൽബ്ലാഡ് ബ്രാൻഡഡ് ടെലികൺവെർട്ടർ ലെൻസുള്ള ഒരു ഫോട്ടോഗ്രഫി കിറ്റും ഇതിന്റെ സവിശേഷതയാണ്. മികച്ച ബാറ്ററി ലൈഫ്, പെർഫോമൻസ് തുടങ്ങിയവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

78
വിവോ എക്സ് 300 പ്രോ

X300 പ്രോയ്‌ക്കൊപ്പം X200 അൾട്രയുടെ ടെലികൺവെർട്ടർ കിറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിവോ. മിറർലെസ് ക്യാമറയ്ക്ക് പകരമാവില്ലെങ്കിലും ക്യാമറയേക്കാൾ വളരെ ഭാരം കുറഞ്ഞതും എന്നാൽ, മൊബൈൽ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ആവശ്യമുള്ള നിലവാരം ഉള്ളതും ഇതിന്റെ പ്രത്യേകതയാണ്. ഡിസൈനും ക്യാമറകളും കൂടാതെ, വിവോ എക്സ് 300 പ്രോയ്ക്ക് പുതിയ പ്രോസസറും വിലയിൽ ഗണ്യമായ വർദ്ധനവും ഉണ്ട്. പുതിയ പ്രോസസർ മികച്ച പെർഫോമൻസ് ആണ് കാഴ്ചവയ്ക്കുന്നത്. എഐയുടെ അനന്ത സാധ്യകളെ ഉപയോഗപ്പെടുത്താനാവുന്ന തരത്തിൽ ഒരു പുതിയ ഇന്റർഫേസും ഇതിന് നൽകിയിരിക്കുന്നു. ഹോംസ്‌ക്രീനിനും ലോക്ക്‌സ്‌ക്രീനിനുമായി നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും നൽകിയിട്ടുണ്ട്.

88
ഷവോമി 15 അൾട്രാ

ഈ ലിസ്റ്റിലുള്ള ഒരേയൊരു 'അൾട്രാ' സ്മാർട്ട്‌ഫോണായണ് ഷവോമി 15 അൾട്രാ. മൊബൈൽ ഫോട്ടോഗ്രാഫിക്കാണ് ഇത് ഏറെ പ്രസിദ്ധം. ഇതിന് നാല് ബാക്ക് ക്യാമറകളാണ് ഉള്ളത്. അതിലൊന്ന് 200-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയാണ്. രണ്ടാമത്തെ ടെലിഫോട്ടോ ക്യാമറ ഗുണനിലവാരം കുറയാതെ വ്യത്യസ്‍ത ഫോക്കൽ ലെങ്ത്സിൽ സൂം ഇൻ ചെയ്യാൻ അനുവദിക്കുന്നു. ക്യാമറകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ഫോൺ അൽപ്പം ബൾക്കായി തോന്നും. കൂടാതെ ഒരു ടെലികൺവെർട്ടർ ലെൻസ് ഇല്ലാതെ ഒരു ഓപ്ഷണൽ ഫോട്ടോഗ്രാഫി കിറ്റും വാഗ്ദാനം ചെയ്യുന്നു. ഷവോമിയുടെ ഹൈപ്പർഒഎസിൽ ധാരാളം ബ്ലോട്ട്‌വെയറുകൾ ഉണ്ടെങ്കിലും, ഈ ലിസ്റ്റിലെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില ഫോണുകളിൽ ഒന്നാണിത്. ക്യാമറകൾ മാറ്റിനിർത്തിയാൽ, 15 അൾട്രയുടെ രൂപകൽപ്പനയും ഈ ലിസ്റ്റിലെ മറ്റ് ക്യാമറ സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തവുമാണ്. ഡ്യുവൽ-ഫിനിഷ് ബാക്ക് പാനലും അതിന്‍റെ കട്ടിയുള്ള ക്യാമറ മൊഡ്യൂളും വീഗൻ ലെതർ ഫിനിഷും കാരണം ഇത് ഒരു ക്യാമറ പോലെ തോന്നാം.

Read more Photos on
click me!

Recommended Stories