Published : Aug 07, 2019, 11:24 AM ISTUpdated : Aug 07, 2019, 02:37 PM IST
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ തകര്‍ക്കപ്പെട്ട മറ്റൊരു വിശ്വാസമായിരുന്നു, പിഎസ്‍സി പരീക്ഷകളില്‍ ക്രമക്കേട് നടത്താന്‍ സാധിക്കില്ലെന്നത്. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയ കേസിലെ പ്രതികളും കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി പ്രവര്‍ത്തകരുമായ ശിവരജ്ഞിത്തും പ്രണവും നസീമും കേരളാ പൊലീസിലേക്കുള്ള പിഎസ്സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയാണ് റാങ്ക് ലിസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കുകള്‍ നേടിയതെന്നുമുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. പിഎസ്‍സി പരീക്ഷകളില്‍ അത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്ന് പിഎസ്‍സി ചെയര്‍മാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആണയിട്ട് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് തന്‍റെ വാദം തെറ്റാണെന്നും പിഎസ്‍സി പരീക്ഷയിലും ക്രമക്കേട് നടത്താന്‍ കഴിയുമെന്നും സമ്മതിക്കേണ്ടിവന്നു. ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി നേതാക്കളും ക്രിമിനല്‍ കേസില്‍ പ്രതികളുമായവര്‍ക്ക് കേരളാ പൊലീസിലേക്കുള്ള പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടാമെങ്കില്‍, മറ്റ് പിഎസ്‍സി പരീക്ഷകളുടെ ഗതിയെന്താണെന്നത് ചോദ്യമായി അവശേഷിക്കുന്നു. പക്ഷേ, സമൂഹമാധ്യമങ്ങള്‍ പിഎസ്‍സിക്ക് സംഭവിച്ച മൂല്യശോഷണത്തേക്കാള്‍ എസ്എഫ്ഐ നേതാക്കളെ ട്രോളാനാണ് താല്‍പര്യം കാണിച്ചത്. കാണാം ഇന്നത്തെ ട്രോളുകള്‍.