പൂക്കളം, തിരുവാതിര, ശിങ്കാരിമേളം... ഓണം അടിച്ചുപൊളിച്ച് ആചാര്യ
ആചാര്യയിലെ 2024-ലെ ഓണാഘോഷങ്ങൾ പൊടിപൊടിച്ചു. കേരളത്തിന്റെ തനതായ പൈതൃകവും സംസ്കാരവും പ്രതിഫലിച്ച ആഘോഷത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ആവേശത്തോടെ പങ്കെടുത്തു. തനതായ വസ്ത്രങ്ങളും നിറപ്പകിട്ടോടെ കലാപരിപാടികളും അരങ്ങേറിയപ്പോൾ, ബെംഗലൂരു ആചാര്യ ക്യാംപസിന്റെ അന്തരീക്ഷം ഉത്സവസമാനമായി.
കേരളത്തിന്റെ തനതായ പൈതൃകവും സംസ്കാരവും പ്രതിഫലിച്ച ആഘോഷത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ആവേശത്തോടെ പങ്കെടുത്തു.
അഞ്ചടി വ്യാസത്തിൽ വിദ്യാർത്ഥികൾ തീർത്ത പൂക്കളം പ്രത്യേക അനുഭവമായി. ആഘോഷങ്ങളുടെ കേന്ദ്രം ഈ പൂക്കളമായിരുന്നു. ഡിസൈനിലും നിറങ്ങളിലും വൈവിധ്യം കൊണ്ടുവന്ന പൂക്കളം എല്ലാവരുടെയും പ്രിയപ്പെട്ട ഫോട്ടോസ്പോട്ടായും മാറി.
300-ൽ അധികം വിദ്യാർത്ഥികൾ തിരുവാതിര കളിയിൽ പങ്കെടുത്തു. തിരുവാതിരപ്പാട്ടും ഓണത്തിന്റെ നന്മയും അന്തരീക്ഷത്തിൽ നിറഞ്ഞു.
രാവിലെ 10 മണിക്ക് ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്. കേരളത്തിന്റെ സംസ്കാരികത്തനിമ സൂക്ഷിക്കുന്ന വസ്ത്രങ്ങളണിഞ്ഞും ആർപ്പുവിളിച്ചും എല്ലാവരും പരിപാടിയുടെ ഭാഗമായി.
രാവിലെ 10 മണിക്ക് ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്. കേരളത്തിന്റെ സംസ്കാരികത്തനിമ സൂക്ഷിക്കുന്ന വസ്ത്രങ്ങളണിഞ്ഞും ആർപ്പുവിളിച്ചും എല്ലാവരും പരിപാടിയുടെ ഭാഗമായി.
ശിങ്കാരിമേളത്തിന്റെ ഊർജ്ജം ക്യാംപസ് നിറഞ്ഞു. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ എല്ലാവരും ചെണ്ടമേളത്തിന്റെ താളത്തിൽ അലിഞ്ഞു.