ദുരന്തമുഖത്ത് ഒരുമയോടെ...

First Published Aug 12, 2019, 2:57 PM IST

കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കടന്നുപോയത് ഏറെ വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ്. എന്നാല്‍ ആ കൊടീയ വേദനയേയും നമ്മള്‍ പതുക്കേ അതിജീവിക്കുകയാണ്. കേരളീയരുടെ ഒത്തൊരുമ തന്നെയാണ് നമ്മെ ഈ ദുരന്തമുഖത്ത് നിന്നും കരകയറാന്‍ സാഹായിച്ചത്. ഇപ്പോഴും ദുരന്തദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉറ്റവരും ഉടയവരും മണ്ണിനടിയിലായ ഒരു പാട് സഹോദരങ്ങള്‍ നമ്മുക്കു ചുറ്റും ഇപ്പോഴും വേദന കടിച്ചമര്‍ത്തി നില്‍ക്കുന്നുണ്ട്. അവരെ നാം ഒരിക്കലും മറക്കരുത്. ഒറ്റപ്പെട്ടുപോയ അവര്‍ക്ക് തണലായി നാം നില്‍ക്കേണ്ടത് ഇപ്പോഴാണ്. നേരിട്ട് സഹായിക്കാന്‍ കഴിയാത്തവര്‍ക്കായി സര്‍ക്കാര്‍ ദുരിതാശ്വാസ നിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി നമ്മുടെ കൂടപ്പിറപ്പുകളെ ഒപ്പം നില്‍ത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അത് തന്നെയാണ് രാഷ്ട്രീയമെന്ന തിരിച്ചറിവുണ്ടാവുക. അതെ, നാം ഒന്ന്. ഒരൊറ്റ ജനത... ഈ ദുരന്തവും നാം അതിജീവിക്കുക തന്നെ ചെയ്യും. കാണാം അതിജീവനത്തിന്‍റെ കാഴ്ചകള്‍...
 

undefined
കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്ന വീടിന് പകരം സര്‍ക്കാര്‍ പണിത് നല്‍കിയ വീട്, ഇത്തവണത്തെ പ്രളയത്തെ അതിജീവിച്ചപ്പോള്‍.
undefined
ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ആറുനൂറോളം മത്സ്യബന്ധന വള്ളങ്ങളുടെ സഹായത്തോടെ വെള്ളപ്പൊക്ക സ്ഥലങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയത് 6792 പേരെയാണ്. 1363 മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായെത്തിയിരുന്നു.
undefined
പ്രളയജലം നിറഞ്ഞ തൃശ്ശൂര്‍ കോള്‍പാടത്തുകൂടി കര പറ്റാന്‍ ശ്രമിക്കുന്ന പോത്തുകള്‍.
undefined
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നു.
undefined
എറണാകുളത്ത് നിന്ന് ശേഖരിച്ച വസ്തുക്കളുമായി നിലമ്പൂര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്നവര്‍.
undefined
പ്രളയജലം നിറഞ്ഞ തൃശ്ശൂര്‍ കോള്‍പാടം.
undefined
undefined
ശക്തമായ കാറ്റിലും മഴയിലും തൃശ്ശൂര്‍ അഴീക്കോട് മുനയ്ക്കല്‍ ബീച്ചില്‍ തകര്‍ന്ന ചീനവലകള്‍.
undefined
undefined
ശക്തമായ കാറ്റിലും മഴയിലും തൃശ്ശൂര്‍ അഴീക്കോട് മുനയ്ക്കല്‍ ബീച്ചില്‍ തകര്‍ന്ന ചീനവലകള്‍.
undefined
രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഉന്നതോദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.
undefined
പ്രളയജലം നീന്തി ജീവിതത്തിലേക്ക്...
undefined
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വയനാട്ടില്‍ റോഡില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറികളുടെ പകുതിയോളം വെള്ളം കയറിയ മുങ്ങിയനിലയില്‍.
undefined
ഇത്തവണത്തെ മഴയില്‍ ശബരിമല സന്നിധാനത്ത് പമ്പാ നദി കരകവിഞ്ഞപ്പോള്‍.
undefined
മന്ത്രി വി എസ് സുനില്‍ കുമാര്‍ തൃശൂരില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു.
undefined
വയനാട് എംപി രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഉരുള്‍പൊട്ടിയ കവളപ്പാറ സന്ദര്‍ശിക്കുന്നു.
undefined
കനത്തമഴയിലും എടത്വായില്‍ വൈദ്യുതി തകരാര്‍ പരിഹരിക്കുന്ന വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍.
undefined
വയനാട് എംപി രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഉരുള്‍പൊട്ടിയ കവളപ്പാറയിലെ ദുരാതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നു.
undefined
ദുരന്തഭൂമിയായി കവളപ്പാറ
undefined
ഹരിപ്പാട് കാഞ്ഞൂർ ലക്ഷ്മീ നിവാസിൽ കോലം തുള്ളൽ ആശാനും കലാകാരനുമായിരുന്ന രാഘവൻപിള്ള (97)യുടെ മൃതദേഹം പ്രളയക്കെടുതികൾക്കിടയില്‍ വീട്ട് വളപ്പില്‍ സംസ്കാരത്തിനായി ഒരുക്കിയിരിക്കുന്നു.
undefined
മേപ്പാടി സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ ഉച്ച ഭക്ഷണ വിതരണം.
undefined
മന്ത്രി കെ ടി ജലീല്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നു.
undefined
വയനാട് എംപി രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഉരുള്‍പൊട്ടിയ കവളപ്പാറയിലെ ദുരാതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നു.
undefined
മേപ്പാടി സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ ഉച്ച ഭക്ഷണ വിതരണം.
undefined
നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ താഴ്ത്തിയ പൊരിങ്ങല്‍ക്കുത്ത് ഡാം.
undefined
തൃശ്ശൂരിലെ പ്രളയ ദൃശ്യം.
undefined
മന്ത്രി തോമസ് ഐസക് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നു.
undefined
ആലപ്പുഴ ജില്ലയിലെ വീയപുരം തുരുത്തേല്‍ ഭാഗത്ത് അച്ചന്‍കോവില്‍ നദി കരകവിഞ്ഞൊഴുകുന്നു.
undefined
തിരുവനന്തപുരം പ്രസ്ക്ലബിന്‍റെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലേക്കായുള്ള കലക്ഷന്‍ സെന്‍ററില്‍ നിന്ന്.
undefined
കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി.
undefined
click me!