Published : Aug 10, 2019, 12:51 PM ISTUpdated : Aug 10, 2019, 12:52 PM IST
മഴയുടെ ശക്തി ഇന്ന് രാത്രി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രപ്രവചനം. എന്നാല്‍ 12 -ാം തിയതി പുതിയ ന്യൂനമർദ്ദം കേരള തീരത്ത് രൂപപ്പെടും ഇത് തെക്കൻ കേരളത്തിൽ വീണ്ടും മഴക്ക് കാരണമാകും. ഇന്നലെത്തന്നെ നൂറ് കണക്കിന് ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ 42 പേര്‍ മരിച്ചു. വയനാട്ടില്‍ മാത്രം 11 പേര്‍ മരിച്ചു. ഇതുവരെ വിവിധ ജില്ലകളിലെ ക്യാമ്പുകളിലായി 1,08,138 പേർ കഴിയുന്നു. എട്ട് ജില്ലകളിൽ 80 ഓളം ഉരുൾപൊട്ടലുണ്ടായി. ഇതിനും ഇതിനുള്ള സാധ്യതകള്‍ ഇല്ലാതില്ല. കരുതലോടെ നമ്മുക്ക് ഈ പ്രളയവും അതിജീവിക്കണം. കാണാം പ്രളയ ബാധിത പ്രദേശങ്ങളുടെ ഭൂപടം.