കശ്മീര്‍ ഇനി രണ്ട് ; ചിത്രങ്ങള്‍ കാണാം

First Published Aug 5, 2019, 2:07 PM IST

ഒടുവില്‍ അസാധാരണ നീക്കത്തിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേകപദവിയായി അനുവദിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും  കശ്മീരിനെ രണ്ടായി വിഭജിക്കാനുമുള്ള ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. ജമ്മു - കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയാണ്. ജമ്മു & കശ്മീർ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്‍റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റും. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35 എയും ഇല്ലാതാകും. 'വിനാശകരമായ പരിണിത ഫലങ്ങള്‍ ഇതോടെ ഉപഭൂഖണ്ഡത്തില്‍ ഉണ്ടാകും. കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. കശ്മീര്‍ ജനതയെ തീവ്രവാദികളാക്കി കൊണ്ട് ജമ്മു കശ്മീര്‍ പ്രവിശ്യ പിടിച്ചെടുക്കുകയാണ് അവര്‍ക്ക് വേണ്ടത്. കശ്മീരികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു'- എന്നായിരുന്നു കാശ്മീരിന്‍റെ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. കാണാം കശ്മീര്‍ കാഴ്ചകള്‍. 
 
കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് കൂടുതല്‍ പട്ടാളക്കാരെ വിന്യസിക്കുന്നു.
undefined
ജമ്മുകശ്മീരില്‍ 10 ദിവസങ്ങള്‍ക്ക് മുമ്പേ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി കൊടുക്കുന്നു.
undefined
അമര്‍നാഥ് തീര്‍ത്ഥാടകരോടും വിദേശ സഞ്ചാരികളോടും കശ്മീരില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞ് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
undefined
സൈന്യത്തിന്‍റെ സഹായത്തോടെ കശ്മീരില്‍ കര്‍ശന പരിശോധനകള്‍.
undefined
അമര്‍നാഥ് തീര്‍ത്ഥാടനത്തിനെത്തിയ ഇതര സംസ്ഥാനക്കാര്‍ കേന്ദ്രസര്‍ക്കാറിന്‍റെ പെട്ടെന്നുള്ള നടപടിയില്‍പ്പെട്ട് റെയില്‍വേ, ബസ് സ്റ്റാന്‍റുകളില്‍ കുടിങ്ങി കിടക്കുന്നു.
undefined
കിട്ടിയ വാഹനങ്ങളില്‍ കശ്മീരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സഞ്ചാരികള്‍.
undefined
കിട്ടിയ വാഹനങ്ങളില്‍ കശ്മീരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സഞ്ചാരികള്‍.
undefined
കശ്മീരില്‍ അസാധാരണമായത് സംഭവിക്കാന്‍ പോകുന്നു എന്ന ഭയത്താല്‍ ജനങ്ങള്‍ പെട്രോളും മറ്റ് അവശ്യസാധനങ്ങളും ശേഖരിക്കുന്ന തിരക്കില്‍.
undefined
കിട്ടിയ വാഹനങ്ങളില്‍ കശ്മീരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സഞ്ചാരികള്‍.
undefined
അമര്‍നാഥ് തീര്‍ത്ഥാടനത്തിനെത്തിയ ഇതര സംസ്ഥാനക്കാര്‍ കേന്ദ്രസര്‍ക്കാറിന്‍റെ പെട്ടെന്നുള്ള നടപടിയില്‍പ്പെട്ട് റെയില്‍വേ, ബസ് സ്റ്റാന്‍റുകളില്‍ കുടിങ്ങി കിടക്കുന്നു.
undefined
അമര്‍നാഥ് തീര്‍ത്ഥാടനത്തിനെത്തിയ ഇതര സംസ്ഥാനക്കാര്‍ കേന്ദ്രസര്‍ക്കാറിന്‍റെ പെട്ടെന്നുള്ള നടപടിയില്‍പ്പെട്ട് റെയില്‍വേ, ബസ് സ്റ്റാന്‍റുകളില്‍ കുടിങ്ങി കിടക്കുന്നു.
undefined
കശ്മീര്‍ പൂര്‍ണ്ണമായും സൈന്യത്തിന്‍റെ കൈയില്‍.
undefined
അസാധാരണ നടപടികള്‍ക്കായി പ്രധാനമന്ത്രി പാര്‍ലമെന്‍റിലേക്ക്.
undefined
ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്‍റിലേക്ക്.
undefined
ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍, പ്രതിപക്ഷ ബഹളത്തിനിടെ കശ്മീരിന്‍റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്ന ബില്ല് അവതരിപ്പിക്കുന്നു.
undefined
കശ്മീരിന്‍റെ പ്രത്യേക അധികാരം (ആര്‍ട്ടിക്കിള്‍ 370) എടുത്തുകളഞ്ഞ ബില്ലിനെയും കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ബില്ലിനെയും എതിര്‍ത്ത് പിഡിപി എംപിമാരായ നാസിര്‍ അഹമ്മദ് ലാവേയും എം എം ഫിറോസും പാര്‍ലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു.
undefined
click me!