ലോകത്തിലെ ഏറ്റവും ധനികരായ 10 രാഷ്ട്രീയക്കാരുടെ മൊത്തം ആസ്തി 225 ബില്യൺ ഡോളറിലധികം ആണെന്നാണ് യാഹൂ ഫിനാൻസിന്റെ സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2025 അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ സമ്പാദിച്ച ഭരണാധികാരികളെ പരിചയപ്പെടാം
ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഭരാണാധികാരിയാണ് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. എണ്ണ ഭീമന്മാരായ റോസ്‌നെഫ്റ്റ്, ഗാസ്‌പ്രോം എന്നിവയുൾപ്പെടെ റഷ്യയുടെ ഊർജ്ജ മേഖലയിലെ ഓഹരികൾ പുടിന്റെ സമ്പത്ത് വർദ്ധിപ്പിച്ചിട്ടുണ്ട്.
210
അലക്സാണ്ടർ ലുകാഷെങ്കോ - 9 ബില്യൺ ഡോളർ
ബെലാറസിന്റെ ഒരേയൊരു നേതാവായ അലക്സാണ്ടർ ലുകാഷെങ്കോ സമ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. സർക്കാർ നിയന്ത്രിത സംരംഭങ്ങളുമായി ബന്ധപ്പെട്ട സ്വത്തും അദ്ദേഹത്തിനുണ്ട്. 1994 മുതൽ അധികാരത്തിലിരിക്കുന്ന ലുകാഷെങ്കോയുടെ ആസ്തികളിൽ ആഡംബര റിസോർട്ടുകളും കാർഷിക, ഉൽപ്പാദന സ്ഥാപനങ്ങളിലെ ഓഹരികളും ഉൾപ്പെടുന്നു.
310
ഡൊണാൾഡ് ട്രംപ് - 7.2 ബില്യൺ ഡോളർ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്പത്ത്, 2025ലെ ഫോബ്‌സ് കണക്കു പ്രകാരം 7.2 ബില്യൺ ഡോളറാണ്. റിയൽ എസ്റ്റേറ്റിൽ നിന്നാണ് പ്രധാന വരുമാനം.
ഉത്തരകൊറിയയുടെ നേതാവ് കിം ജോങ് ഉന്നിന് ഏകദേശം 5 ബില്യൺ ഡോളർ സമ്പാദ്യമുണ്ട്.
510
ഷി ജിൻപിങ്ങ് - 1.5 ബില്യൺ ഡോളർ
ചൈനയുടെ നേതാവായ ഷി ജിൻപിങ്ങിന് കണക്കനുസരിച്ച് 1.5 ബില്യൺ ഡോളറിന്റെ ആസ്തി മാത്രമാണുള്ളത്. ഔദ്യോഗിക ശമ്പളം പ്രതിവർഷം വെറും 22,000 ഡോളറാണെങ്കിലും, അപൂർവ ധാതുക്കൾ, സാങ്കേതിക സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് എന്നിവയിലെ നിക്ഷേപങ്ങളിൽ നിന്നൊക്കെ വരുമാനമുണ്ട്.
610
തിയോഡോറോ ഒബിയാങ് എൻഗ്യൂമ - 600 മില്യൺ ഡോളർ
ഇക്വറ്റോറിയൽ ഗിനിയയുടെ പ്രസിഡന്റായിരുന്ന തിയോഡോറോ ഒബിയാങ് നുഗ്വേമ യുടെ ആസ്തി 600 മില്യൺ ഡോളർ ആണ്.
710
പോൾ കഗാമെ - 500 മില്യൺ ഡോളർ
റുവാണ്ടയുടെ പ്രസിഡന്റ് പോൾ കഗാമെയുടെ ആസ്കി 500 മില്യൺ ഡോളറാണ്. ഖനനം, ടെലികോം, കാർഷികം, ബിസിനസ്സ് എന്നിവയിലെ നിക്ഷേപങ്ങളിൽ നിന്നാണ് പ്രധാന വരുമാനം
810
റെസെപ് തയ്യിപ് എർദോഗൻ - 500 മില്യൺ ഡോളർ
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ 500 മില്യൺ ഡോളർ ആസ്തിയുള്ള ഭരണാധികാരിയാണ്.
910
ഇൽഹാം അലിയേവ് - 500 മില്യൺ ഡോളർ
അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിന് 500 മില്യൺ ഡോളർ ആസ്തിയുണ്ട്. എണ്ണ ഉത്പാദനം, ഊർജ്ജ ഇടപാടുകളിൽ നിന്നും വരുമാനമുണ്ട്.
1010
സിറിൽ റാമഫോസ - 450 മില്യൺ ഡോളർ
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ 450 മില്യൺ ഡോളറിന്റെ ആസ്തിയുള്ള ഭരണാധികാരിയാണ്. ലോൻമിൻ പ്ലാറ്റിനം ഖനികൾ, മക്ഡൊണാൾഡ്‌സ് ഫ്രാഞ്ചൈസികൾ, വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയിലെ ഓഹരികളിലൂടെയാണ് അദ്ദേഹം പ്രധാനമായും സമ്പാദിച്ചത്