മുഖസൗന്ദര്യത്തിന് കറ്റാർവാഴ; ഉപയോ​ഗിക്കേണ്ട വിധം...

First Published Aug 25, 2021, 9:12 PM IST

ചർമ്മത്തിലുണ്ടാകുന്ന പലവിധ പ്രശ്നങ്ങളെ പരിഹരിക്കാൻ മികച്ചതാണ് കറ്റാർവാഴ ജെൽ. ധാതുക്കൾ, വിറ്റാമിനുകൾ, എൻസൈമുകൾ, ഫാറ്റി ആസിഡുകൾ തുടങ്ങി അവശ്യ പോഷകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്നു. 

aloe vera

മുഖത്തെ നിറം വർധിപ്പിക്കാൻ കറ്റാർവാഴ ജെൽ നല്ലതാണ്. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളുമെല്ലാം ഇതിന് സഹായിക്കും.

Aloe vera

കണ്ണിനടിയിലെ കറുപ്പ് അകറ്റാനും കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നത് ഉത്തമമാണ്. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിൽ കറുപ്പ് ഉണ്ടാകുന്നതിന് കാരണം.

aloe vera

കറ്റാർവാഴ ജെൽ, നാരങ്ങ നീര് എന്നിവ തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്ത് ചർമ്മത്തിൽ പുരട്ടുക. ഇത് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിന് തിളക്കം നൽകാൻ ഈ പാക്ക് സഹായിക്കും. ഇത്  ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ എളുപ്പം മാറാൻ സഹായിക്കും.

aloe vera

ഒരു പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് കറ്റാർവാഴ ജെല്ലും ഒരല്പം തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടുന്നത് വഴി വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഈ ഫേസ്പാക്ക് പാക്ക് പുരട്ടുന്നത് മുഖത്തെ കരവാളിപ്പ് മാറാൻ ഫലപ്രദമാണ്.
 

click me!