​മല്ലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Published : Nov 22, 2022, 09:11 PM IST

ദിവസവും മല്ലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. മല്ലിയിൽ അയൺ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ ഇവയും ചെറിയ അളവിലെങ്കിലും മല്ലിയിൽ ഉണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

PREV
15
​മല്ലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

മല്ലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മികച്ചതാണെന്ന് അറിയപ്പെടുന്നു. ഇത് ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.  ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഉപകാരപ്രദമാണ്. 

25
hairfall

മുടികൊഴിച്ചിൽ കുറയ്ക്കാനും അവ പൊട്ടി പോകാതിരിക്കാനും മല്ലിയിലെ പോഷണങ്ങള്‍ സഹായിക്കും.ചര്‍മ കോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കി ചര്‍മത്തിന് ഇറുക്കം നല്‍കാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും ഇതേറെ നല്ലതാണ്. 

35

മല്ലി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസത്തെ വർധിപ്പിക്കാനും സഹായിക്കും. ഈ രണ്ട് ഗുണങ്ങളും തുടർച്ചയായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

45

വയറിന്റെ ആരോഗ്യത്തിനും ദഹന സംവിധാനം മെച്ചപ്പെടുത്താനും ഏറെ ഗുണകരമാണ് മല്ലിയിട്ട വെള്ളം. ഇത് ഗ്യാസ്, അസിഡിറ്റ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ഭാരം കുറയ്ക്കാനും സഹായകമാണ്. ഇതിലെ നാരുകള്‍ തടി കുറയ്ക്കാന്‍ മികച്ചവയാണ്. 
 

55

മല്ലിയിലയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് തിളക്കമാർന്ന തിളക്കം കൈവരിക്കാനും മിനുസമാർന്നതും തെളിഞ്ഞതുമായ ചർമ്മം നൽകാനും സഹായിക്കും.
 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories