കൊറോണ വൈറസ് മസ്തിഷ്‌കത്തെ ബാധിക്കുമോ; പഠനം പറയുന്നത്

First Published Sep 11, 2020, 11:35 AM IST

കൊറോണ വൈറസ് മസ്തിഷ്‌കത്തെ ബാധിക്കുന്നുവെന്ന് പഠനം. ഇമ്മ്യൂണോളജിസ്റ്റായ അകികോ ഇവസാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
 

കൊവിഡ‍് രോ​​ഗികളിൽ കണ്ട് വരുന്ന തലവേദന, ഡെലീറിയം തുടങ്ങി ലക്ഷണങ്ങൾ മസ്തിഷ്കത്തെ കൊറോണ വൈറസ് നേരിട്ട് ബാധിക്കുന്നതിന്റെ ലക്ഷണങ്ങളാകാമെന്ന് പഠനത്തിൽ പറയുന്നു.
undefined
ശ്വാസകോശത്തിലും തലച്ചോറിലും വൈറസ് വരുത്തുന്ന മാറ്റങ്ങളാണ് പഠന വിധേയമാക്കിയത്.
undefined
തലച്ചോറില്‍ വൈറസ് ബാധിച്ചാല്‍ ശരീരഭാരം പെട്ടെന്ന് കുറയുകയും മരണത്തിന് കാരണമാകുകയും ചെയ്യുമെന്നും അകികോ പറഞ്ഞു.
undefined
മസ്തിഷ്‌കത്തിലെത്തുന്ന വൈറസ് അവിടെ വച്ച് പെരുകാൻ തുടങ്ങും. ഇതോടെ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നത് തടയുകയും ചെയ്യും.
undefined
ഇത് മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നു. സിക വൈറസിന് സമാനമായാണ് കൊറോണയും പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
undefined
മസ്തിഷ്കത്തിന്റെ രക്തക്കുഴലുകൾക്ക് ചുറ്റുമായി ഒരു 'ബ്ലഡ്-ബ്രെയിൻ ബാരിയർ' (സംരക്ഷിത കവചം) ഉണ്ട്.
undefined
അന്യവസ്തുക്കൾ മസ്തിഷ്കത്തിലെ രക്തക്കുഴലുകൾക്കുള്ളിൽ പ്രവേശിക്കുന്നത് തടയുക എന്നതാണ് ഈ കവചം ചെയ്യുന്നത്. ഇതിനെ മറികടക്കാൻ ശേഷിയുള്ളതാണ് സാർസ് കോവ് 2 വൈറസ്.
undefined
click me!