കുട്ടികളിലെ പൊണ്ണത്തടി; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Web Desk   | Asianet News
Published : Mar 24, 2021, 05:14 PM ISTUpdated : Mar 24, 2021, 05:45 PM IST

ചെറുപ്രായത്തിൽ തന്നെയുള്ള പൊണ്ണത്തടി കുട്ടികളിൽ ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കുട്ടിക്കാലത്തെ അമിതവണ്ണം കുട്ടിയുടെ ശാരീരികവും മാനസിക നിലയെയും പ്രതികൂലമായി ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.  

PREV
17
കുട്ടികളിലെ പൊണ്ണത്തടി; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് മാതാപിതാക്കൾ കുട്ടിയുടെ ഭക്ഷണക്രമം, ദൈനംദിന ദിനചര്യ, ഉറക്കം, വ്യായാമം എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകുക.

27

കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക.

37

കുട്ടികൾക്ക് ജങ്ക് ഫുഡുകൾ നൽകാതിരിക്കുക.  ചിപ്പ്സുകൾ, ചോക്ലേറ്റുകൾ, മധുര പാനീയങ്ങൾ എന്നിവ പൂർ‌ണമായും ഉപേക്ഷിക്കുക. ഇവയില്ലെല്ലാം ട്രാൻസ്-ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികളിൽ പലപ്പോഴും ചെറുപ്രായത്തിൽ തന്നെ ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ കണ്ട് വരുന്നതായി വിദ​ഗ്ധർ പറയുന്നു.

47

വറുത്തതും പാക്കറ്റ് ഭക്ഷണങ്ങളും പരമാവധി ഉപേക്ഷിക്കുക. പകരം ഫ്രൂട്ട് സാലഡുകൾ, നട്സുകൾ എന്നിവ കഴിക്കുക. ഇത്  കുട്ടികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

57

ഭാരം കുറയാൻ ഭക്ഷണം നിയന്ത്രിക്കുന്നതിന് പുറമേ ഒരു മണിക്കൂർ വ്യായാമം ചെയ്യേണ്ടതും വളരെ പ്രധാനമാണ്. പലതരത്തിലുള്ള അസുഖങ്ങള്‍ കുട്ടികളില്‍ ഉണ്ടാവാന്‍ കാരണം വ്യായാമമില്ലായ്മയുടെ അഭാവമാണ്.

67

ടിവി, മൊബെെൽ ഫോൺ എന്നിവ നോക്കി ഭക്ഷണം കഴിക്കുന്ന ചില കുട്ടികളുണ്ട്. ടിവിയിൽ നോക്കി ഭക്ഷണം കഴിക്കുന്നത് കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും.

77

കുട്ടികളിലെ ഉറക്കത്തിന്റെ കുറവ് പൊണ്ണത്തടിയ്ക്ക് കാരണമാകും. കുട്ടികൾക്ക് ശരിയായ സമയത്ത് ശരിയായ ഉറക്കം ലഭിച്ചിരിക്കണം. 

click me!

Recommended Stories