അറിയാം തുളസിയുടെ ഔഷ​ധ​ഗുണങ്ങളെ കുറിച്ച്...

First Published Sep 15, 2022, 10:30 AM IST

തുളസിയ്ക്ക് ധാരാളം ഔഷധ​ഗുണങ്ങളുണ്ടെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീ ഗുണങ്ങളും ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും തുളസിക്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് ഒരു പ്രകൃതിദത്ത പരിഹാരമായി ഉപയോഗിച്ച് വരുന്നു. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുക എന്നതാണ് തുളസിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്ന്.

tulsi

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഉയർന്ന യൂറിക് ആസിഡ് അസ്ഥികൾ, സന്ധികൾ, ടിഷ്യു എന്നിവയുടെ സ്ഥിരമായ തകരാറുകൾ പോലുള്ള ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും. വൃക്ക, ഹൃദയ രോഗങ്ങൾക്കും ഇത് കാരണമാകും. ഡൈയൂററ്റിക് ഗുണങ്ങൾ അടങ്ങിയതിനാൽ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ തുളസി സഹായിക്കുന്നു. 

tulsi

തുളസി ഒരു ഡൈയൂററ്റിക് മരുന്നായി പ്രവർത്തിക്കുകയും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ വൃക്കയിലെ കല്ലുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. യൂറിക് ആസിഡിന്റെ അളവ് കുറയുന്നത് സന്ധിവാത പ്രശ്നങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് വലിയ ആശ്വാസം നൽകുന്നു. 

heart

മുടി, ചർമ്മം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് തുളസി ആശ്വാസം നൽകുന്നു. ഇത് തലയോട്ടിയെ ശക്തിപ്പെടുത്തുകയും താരൻ അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ സങ്കീർണതകൾ പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നു. തുളസിയുടെ ആന്റിഓക്‌സിഡന്റും ആൻറിബയോട്ടിക് ഗുണങ്ങളും പ്രമേഹത്തിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ചികിത്സിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

സമ്മർദ്ദവും വിഷാദവും അകറ്റാൻ തുളസിയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്യാൻസർ തടയാനുള്ള കഴിവും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തുളസി ഇലകൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ല ഫലം ലഭിക്കും. അവ ഭക്ഷണത്തിലും ചായയിലും ചേർക്കാം.

ദിവസവും മൂന്നോ നാലോ തുളസിയില കഴിക്കുന്നത് പ്രമേഹം തടയാൻ സഹായിക്കും. പ്രമേഹമുള്ളവർ ദിവസവും തുളസിയില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗുണം ചെയ്യും. 

click me!