ഹൃദ്രോഗം, വൃക്കരോഗം, രക്താതിസമ്മർദ്ദം, പ്രമേഹം, ഹൃദയാഘാതം, അമിതവണ്ണം, വിഷാദം എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നു. രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും. പ്രതിരോധശേഷിയെ പോലും അത് ബാധിക്കും.