ഈ ഭക്ഷണങ്ങൾ‌ ​ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ സഹായിക്കും

First Published Sep 15, 2020, 11:16 AM IST

ഭക്ഷണക്രമവും ജീവിത ശൈലിയിലെ പ്രശ്നങ്ങളുമെല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിനുള്ള ബുദ്ധിമുട്ടിന് കാരണമായേക്കാം. നല്ല രീതിയുള്ള ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ ​ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാനാകും. 

ഓവുലേഷനും പ്രജനനപ്രക്രിയയും സാധാരണ ഗതിയിലാകാന്‍ ശരിയായ ഭക്ഷണക്രമം സഹായിക്കും. സമീകൃത പോഷകാഹാരം അണ്ഡോത്പാദനത്തിന് ആവശ്യമായ ശരിയായ ഹോർമോണുകൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
undefined
നല്ല ഭക്ഷണം ഗർഭപിണ്ഡത്തിന് ആവശ്യമായ പോഷണം നൽകുകയും ആരോഗ്യകരമായ ഗർഭധാരണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
undefined
പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ, ധാന്യങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയ സമാനമായ ഭക്ഷണക്രമം പിന്തുടരുന്ന സ്ത്രീകൾക്ക് അണ്ഡോത്പാദന തകരാറുകൾ മൂലം വന്ധ്യതയ്ക്കുള്ള സാധ്യത 66% കുറവാണെന്ന് കണ്ടെത്തിയതായി ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക്ക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു സർവേയിൽ വ്യക്തമാക്കുന്നു.
undefined
പാലുല്‍പ്പന്നങ്ങള്‍ ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവയിലെ എന്‍സൈമുകളും ഫാറ്റി ആസിഡും പ്രജനന പ്രക്രിയയെ സഹായിക്കും.
undefined
ഇലക്കറികളിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ വിറ്റമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
undefined
ഒമേഗ ത്രീ ഫാറ്റി ആസിഡ്സ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ കലവറയാണ് നട്സുകള്‍. ഇവ ഗര്‍ഭധാരണത്തിന് അത്യുത്തമമാണ്. പ്രത്യുത്പാദന പ്രക്രിയയ്ക്ക് കൂടുതല്‍ ക്ഷമത നല്‍കാന്‍ ഇവയ്ക്ക് കഴിയും.
undefined
സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും പ്രത്യുത്പാദന ശേഷി വർധിക്കാന്‍ ഉത്തമമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ പ്രത്യുൽപ്പാദന അവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് വർധിപ്പിക്കാന്‍ സഹായിക്കുമെന്ന് Frontiers in Public Health പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
undefined
click me!