Weight Loss Drinks : ഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

Published : Jul 10, 2022, 05:16 PM IST

ശരീരഭാരം (weightloss) കുറയ്ക്കുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല. ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിൽ എത്തിച്ചേരാൻ ചില ജീവിതശൈലി മാറ്റങ്ങളോടൊപ്പം വളരെയധികം അച്ചടക്കവും നിശ്ചയദാർഢ്യവും ആവശ്യമാണ്. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ജ്യൂസുകളുമുണ്ട്. ജ്യൂസുകൾ ശരീരഭാരം കുറയ്ക്കുകയും ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. 

PREV
15
Weight Loss Drinks  :  ഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

കറുവപ്പട്ട വെള്ളം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. കറുവാപ്പട്ട വിശപ്പും ആസക്തിയും കുറയ്ക്കുന്നു. അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഈ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കുക.

25

ജീരക വെള്ളത്തിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡൻന്റുകൾ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.  വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞ് നിർത്താൻ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും. ജീരക വെള്ളം പതിവായി കുടിക്കുകയാണെങ്കിൽ വയറിലുള്ള കൊഴുപ്പ് വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും.

35

തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉലുവ. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ കുതിര്‍ക്കുക. രാവിലെ ഈ വെള്ളം കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ വെള്ളം സഹായകമാണ്.

45
tumeric

ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിനുണ്ട്‌. കൊഴുപ്പു കോശങ്ങള്‍ ഉണ്ടാകുന്നത്‌ കുറയ്‌ക്കാന്‍ മഞ്ഞളിന്‌ കഴിയും. അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും. ദിവസവും വെറും വയറ്റിൽ മഞ്ഞൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

55

നാരങ്ങയിൽ ഒരേ സമയം കുറഞ്ഞ കലോറി ഉൾപ്പെടെ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ ആകട്ടെ ഭക്ഷണത്തിന് മുമ്പ് നാരങ്ങാവെള്ളം കുടിക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഭാരം കുറയ്ക്കുന്നതിന് മാത്രമല്ല ഉന്മേഷം ലഭിക്കാനും സഹായകമാണ്.


 

click me!

Recommended Stories