ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പാക്കേറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുക. മിക്ക പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലും ധാരാളം പ്രിസർവേറ്റീവുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ പഞ്ചസാര, ഉയർന്ന അളവിലുള്ള ഉപ്പ്, നിങ്ങൾ പോലും അറിയാത്ത മറ്റ് ചേരുവകൾ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ, ഈ പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതിനുപകരം വിശപ്പ് തോന്നുമ്പോഴെല്ലാം കഴിക്കാൻ ഒരു ആപ്പിളോ വാഴപ്പഴമോ നട്സോ ഉൾപ്പെടുത്താം.