ഈ ഭക്ഷണങ്ങൾ കഴിക്കൂ; ചർമ്മത്തെ സംരക്ഷിക്കാം

First Published Apr 14, 2021, 3:43 PM IST

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഭക്ഷണക്രമത്തില്‍ അൽപം ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. ചർമ്മ സംരക്ഷണത്തിനായി ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് അറിയാം...

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് തക്കാളി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം, കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കും. വിറ്റാമിൻ സി ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
undefined
കാരറ്റിലെ ബീറ്റാ കരോട്ടിൻ ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. കരോട്ടിനോയ്ഡ് അടങ്ങിയ ഭക്ഷണങ്ങൾ അൾട്രാവയലറ്റ് (യുവി) കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുകയും ചെയ്യും.
undefined
മധുരക്കിഴങ്ങിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചർമ്മത്തെ ആരോഗ്യകരവും തിളക്കമാർന്നതുമായി നിലനിർത്താൻ സഹായിക്കുന്നു.
undefined
പാലിൽ ധാരാളം വിറ്റാമിനുകളുണ്ട്. ഇത് ചർമ്മത്തിന് ഗുണം ചെയ്യും. ചർമ്മത്തിൽ അധിക എണ്ണകളും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന സൂക്ഷ്മാണുക്കളോട് പൊരുതാൻ ലാക്റ്റിക് ആസിഡ് സഹായിക്കുന്നു.
undefined
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു. മഞ്ഞനിറം ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകിക്കൊണ്ട് പുനരുജ്ജീവിപ്പിച്ചേക്കാം.
undefined
click me!