പാടുകളകറ്റി തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; ഈ അഞ്ച് ഭക്ഷണങ്ങൾ ഉള്‍പ്പെടുത്തൂ

Web Desk   | Asianet News
Published : Sep 26, 2020, 08:22 PM IST

തിളക്കമുള്ള ചർമ്മം പലരുടെയും ആ​ഗ്രഹമാണ്. നിറം വർദ്ധിപ്പിക്കാനും മുഖം തിളങ്ങാനും നാം പല വഴികളും പരീക്ഷിക്കാറുണ്ട്. പരസ്യങ്ങൾ അപ്പാടെ വിശ്വസിച്ച് എന്ത് വില കൊടുത്തും സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരല്ലേ നമ്മിൽ പലരും?. ഈ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗം തത്കാലത്തേയ്ക്ക് സൗന്ദര്യം കൂടാൻ സഹായിക്കുമെങ്കിലും ദീർഘകാലത്തെ ഇവയുടെ ഉപയോഗം പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. ചർമ്മ സംരക്ഷണത്തിന് ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് അറിയാം...

PREV
15
പാടുകളകറ്റി തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; ഈ അഞ്ച് ഭക്ഷണങ്ങൾ ഉള്‍പ്പെടുത്തൂ

തക്കാളി: വിറ്റാമിന്‍ സി, കെ എന്നിവ അടങ്ങിയിരിക്കുന്ന തക്കാളി ആരോഗ്യത്തിന് അത്യുത്തമമാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ് തക്കാളി. എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു വരാന്‍ സാധ്യത കൂടുതലാണ്. ഇതിന് തക്കാളിയും വെള്ളരിക്ക ജ്യൂസും കൂട്ടിച്ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ഇത് എണ്ണമയം മാറ്റുന്നതിനും മുഖക്കുരു വരാതിരിക്കാനും ഏറെ നല്ലതാണ്. തക്കാളിയിൽ 'ലൈക്കോപീൻ' (lycopene) അടങ്ങിയിട്ടുണ്ട്, ഇത് മുഖത്തെ കറുത്ത പാട് നീക്കം ചെയ്യാൻ സഹായിക്കുന്നു.

25

ഓറഞ്ച്: വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഓറഞ്ച് മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്നു. ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്നതിനും കൂടുതല്‍ തിളക്കം ലഭിക്കുന്നതിനും നല്ലതാണ്. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

35

ബീറ്റ്റൂട്ട്: ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ചർമ്മത്തിന് തിളക്കം നൽകുകയും രക്തം ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ ചുവപ്പ് നിറം വര്‍ദ്ധിപ്പിക്കും.

45

കാരറ്റ്: കാരറ്റിൽ ധാരാളം ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കുകയും ചെയ്യുന്നു.  ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയാന്‍ ക്യാരറ്റിന് സാധിക്കും. ക്യാരറ്റിലടങ്ങിയ വിറ്റാമിന്‍ ഇ,സി എന്നിവ സൂര്യപ്രകാശത്തിന്റെ ദോഷങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു.

55

നാരങ്ങ: വിറ്റാമിന്‍ സി,ബി,ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് നാരങ്ങ. മുട്ടയുടെ വെളളയും ചെറുനാരങ്ങ നീരും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക ഇത് ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെളളത്തില്‍ കഴുകുക. മുഖക്കുരു മാറാനും കരിവാളിപ്പ് കുറയാനും മുഖത്തിന്റെ നിറം വര്‍ദ്ധിക്കാനും നാരങ്ങ മികച്ചതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ നാരങ്ങ വെള്ളം ഏറെ ഉപയോ​ഗപ്രദമാണ്.
 
click me!

Recommended Stories