സ്തനങ്ങളുടെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങള്‍, നിറവ്യത്യാസം, വിവിധ വലിപ്പത്തിലുള്ള മുഴകള്‍, ചര്‍മത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും കുത്തുകള്‍ പോലുള്ള പാടുകളും. മുലക്കണ്ണ് ഉള്‍വലിയുക, സ്രവങ്ങള്‍ വരുക, കക്ഷത്തില്‍ കാണുന്ന തടിപ്പ് എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ ചില ലക്ഷണങ്ങളാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം സ്തനാർബുദം തടയുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഗവേഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണെന്ന് പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. രോഹിണി പാട്ടീൽ പറഞ്ഞു.

മാതളനാരങ്ങ: കാൻസർ കോശങ്ങളുടെ വളർച്ചയ്‌ക്കെതിരെ പോരാടുന്ന ഘടകങ്ങൾ മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്നു. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ, ഹൃദ്രോഗങ്ങൾ എന്നിവ തടയുന്നതിനും ഗുണം ചെയ്യും.

മത്സ്യങ്ങൾ: ഒമേഗ - 3 ഫാറ്റി ആസിഡുകൾ സ്തനാർബുദത്തെ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. സാൽമൺ, അയല, ട്യൂണ, തുടങ്ങിയ മത്സ്യങ്ങളും മീനെണ്ണകളും ഒമേഗ -3 ന്റെ സമ്പന്നമായ ഉറവിടമാണ്. മത്സ്യങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഗ്രീൻ ടീ: ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമായ ഗ്രീൻ ടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ കാൻസർ തടയാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ആരോഗ്യകരമായ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.

മധുരക്കിഴങ്ങ്: ബീറ്റ കരോട്ടീന്‍ അടങ്ങിയതാണ് മധുരക്കിഴങ്ങ്. ഇത് ബ്രെസ്റ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാൻ ഏറെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്.

മഷ്‌റൂം: വൈറ്റമിന്‍ ഡിയുടെ കലവറയാണ് മഷ്‌റൂം. ഇത് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ അളവ് ക്രമപ്പെടുത്തുകയും സ്തനാർബുദ സാധ്യത കുറയ്ക്കുകയും ചെയ്യും.

ബെറിപ്പഴങ്ങൾ: സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ കാൻസറിനെ തടയാൻ സഹായിക്കുന്നു. ആന്റി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാതുക്കളും കാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.

ആപ്പിൾ: ആപ്പിളിലെ ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, മറ്റ് പോഷകങ്ങൾ എന്നിവ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല കാൻസർ സാധ്യതയും കുറയ്ക്കുന്നു.

തെെര്: സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര് സഹായകമാകുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്. തൈരിലടങ്ങിയിരിക്കുന്ന ലാക്ടോബാസിലസ് , സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയകൾ സ്തനാർബുദ സാധ്യത കുറയ്ക്കുമെന്നാണ് സൂചിപ്പിക്കുന്നത്. 'അപ്ളൈഡ് ആൻഡ് എൻവയൺമെന്റൽ മൈക്രോബയോളജി' ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരുന്നു.