Teeth Whitening : പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിനായി കഴിക്കാം ഈ പഴങ്ങൾ

Web Desk   | Asianet News
Published : Jan 30, 2022, 08:45 PM IST

മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടയ്ക്കിടെ പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അല‌ട്ടുന്നത്.

PREV
15
Teeth Whitening :  പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിനായി കഴിക്കാം ഈ പഴങ്ങൾ
teeth

ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പല്ലിന്റെ ആരോ​ഗ്യത്തിന് കഴിക്കേണ്ട  ചില പഴവർ​ഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

25
strawberry

സ്ട്രോബെറിയിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കുന്നു. വായ്ക്കുള്ളിലെ ബാക്ടീരിയകളെ അകറ്റാൻ സഹായിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

 

35
apple

ഉമിനീർ ഉണ്ടാക്കാൻ സഹായിക്കുന്ന മാലിക് ആസിഡും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഈ ഉമിനീർ പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കുന്നു. ആപ്പിൾ കഴിക്കുന്നത് പല്ലുകൾ വൃത്തിയാക്കാനും വായ് നാറ്റത്തെ ചെറുക്കാനും സഹായിക്കും. 

45
banana

വാഴപ്പഴത്തിൽ നാരുകൾ, വിറ്റാമിൻ ബി6, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ബ്രഷ് ചെയ്യുന്നതിന് മുമ്പ് വാഴപ്പഴത്തിന്റെ തൊലി ഏകദേശം രണ്ട് മിനുട്ട് പല്ലിൽ തേയ്ക്കുക. ഇത് പല്ലിലെ മഞ്ഞ നിറം മാറാൻ സഹായിക്കും.

55
pineapple

ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് വായിൽ കൂടുതൽ ഉമിനീർ ഉത്പാദിപ്പിക്കാൻ ഇടയാക്കും. ഇത് പല്ലുകൾ സ്വാഭാവികമായി വൃത്തിയാക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories