Rid Of Black Spots : മുഖത്തെ കറുത്തപാടുകൾ മാറാൻ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

Web Desk   | Asianet News
Published : Feb 26, 2022, 08:07 PM IST

ചർമ്മത്തിൽ വളരെയധികം മെലാനിൻ ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സാധാരണ ചർമ്മപ്രശ്നമാണ് ഹൈപ്പർപിഗ്മെന്റേഷൻ. അത് മുഖത്ത് കറുത്ത പാടുകൾ ഉണ്ടാക്കുന്നു. മുഖത്തെ കറുത്തപാടുകൾ മാറാൻ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കാം...  

PREV
15
Rid Of Black Spots : മുഖത്തെ കറുത്തപാടുകൾ മാറാൻ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ
കറ്റാര്‍വാഴ ജെൽ: കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ കുറയാനും മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കറ്റാർവാഴ ജെൽ പുരട്ടാവുന്നതാണ്.

മുഖത്തെ കറുത്തപാടുകതൾ മാറാൻ മികച്ചതാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ജെല്ലിൽ കൂടുതലും വെള്ളം അടങ്ങിയിട്ടുണ്ട്. കറ്റാർവാഴയിലെ സംയുക്തങ്ങൾ ചർമ്മത്തിൽ ഈർപ്പം നന്നായി ബന്ധിപ്പിക്കുന്നു. ഇത് വരൾച്ച തടയാനും എണ്ണ ഉൽപാദനം നിയന്ത്രിക്കാനും സഹായിക്കുന്നു.

25
aloe vera

മോയ്സ്ചറൈസറായി ജെൽ ഉപയോഗിക്കുന്നത് കൊളാജൻ, എലാസ്റ്റിൻ നാരുകൾ, ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നതിന് സഹായിക്കും. എണ്ണമയമുള്ള ചർമ്മൾക്ക് കറ്റാർവാഴ ഒരു മികച്ച മോയ്സ്ചറൈസർ ആണെന്ന് തെളിയിച്ചിട്ടുണ്ട്. 

35

ചർമ്മത്തിന് തിളക്കം നൽകാനും യുവത്വത്തിന് തിളക്കം നൽകാനും പപ്പായ പ്രത്യേകം സഹായിക്കും. ദിവസവും ഒരു നേരം മുഖത്ത് പപ്പായ പൾപ്പ് ഇടുന്നത് മുഖത്തെ കറുത്ത പാടുകൾ മാറാൻ മാത്രമല്ല ചുളിവുകൾ അകറ്റാനും സഹായിക്കും.

45

മഞ്ഞളിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ സ്വഭാവസവിശേഷതകൾ ചർമ്മത്തിന് തിളക്കവും തിളക്കവും നൽകും. മഞ്ഞൾ അൽപം പാൽ ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.
 

55

പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വെള്ളരിക്ക. മുഖത്ത് ഈർപ്പം നിലനിർ‌ത്താന്‌ വെള്ളരിക്കയിലെ സംയുക്തങ്ങൾ സഹായിക്കും. 
 

click me!

Recommended Stories